---
title: "റോഡിൽ ചേമ്പ് നട്ട് പ്രതിഷേധിച്ചു "
english_title: "Peratta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229241/peratta"
published_at: "2024-08-18T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1d955deb88_IMG-20240818-WA0012.jpg"
keywords: []
---

# റോഡിൽ ചേമ്പ് നട്ട് പ്രതിഷേധിച്ചു 

> **Lead Summary:**  **പേരട്ട** : പേരട്ട ബസ് സ്റ്റെസ്ന്റിന് സമീപം ജലജീവൻ മിഷന്റെ പൈപ്പ് ഇട്ട ഭാഗം റോഡ് അപകടത്തിലായ ഭാഗത്ത് നാട്ടുകാർ ചേമ്പ് നട്ട് പ്രധിഷേധിച്ചു . ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളും വിദ്യാർത്ഥികളും കാൽനട യാത്രക്കാരും കടന്നുപോകുന്ന കൂട്ടുപുഴ പേരട്ട ബസ്റ്റാൻഡ് റോഡാണ് അപകടാവസ്ഥയിൽ അയത്.

## Article Content

 **പേരട്ട** : പേരട്ട ബസ് സ്റ്റെസ്ന്റിന് സമീപം ജലജീവൻ മിഷന്റെ പൈപ്പ് ഇട്ട ഭാഗം റോഡ് അപകടത്തിലായ ഭാഗത്ത് നാട്ടുകാർ ചേമ്പ് നട്ട് പ്രധിഷേധിച്ചു . ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളും വിദ്യാർത്ഥികളും കാൽനട യാത്രക്കാരും കടന്നുപോകുന്ന കൂട്ടുപുഴ പേരട്ട ബസ്റ്റാൻഡ് റോഡാണ് അപകടാവസ്ഥയിൽ അയത്.

 ബസ്റ്റാൻഡിന് മുന്നിലായി ജലജീവ മിഷന്റെ പൈപ്പിടലിന്റെ ഭാഗമായി ടാറിങ് പൊളിച്ച് പൈപ്പിടുക ആയിരുന്നു . പൈപ്പിട്ടശേഷം റോഡ് പൂർവ്വ സ്ഥിതിയിലാക്കിയിരുന്നെങ്കിലും ഉടൻതന്നെ ഈ ഭാഗം താഴേക്ക് അമർന്ന്കുഴി രൂപപെടുകയായിരുന്നു . വാഹനങ്ങൾക്ക് പരസ്പരം സൈഡ് കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് .റോഡുകൾ പൂർവ സ്ഥിയിൽ ആക്കാതെ കുണ്ടും കുഴിയുമായതിൽ പ്രതിക്ഷേധിച്ചാണ് നാട്ടുകാർ കുഴിയിൽ ചേമ്പ് നട്ട് പ്രതിക്ഷേധിച്ചത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229241/peratta)