---
title: "'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് നിർമ്മിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ സമ്മാനം: ഡിവൈഎഫ്‌ഐ"
english_title: "Screenshot of 'Kafir' "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229244/screenshot-of-kafir"
published_at: "2024-08-18T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1dfeb85540_kafir_screenshot.jpg"
keywords: []
---

# 'കാഫിര്‍' സ്‌ക്രീന്‍ഷോട്ട് നിർമ്മിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ സമ്മാനം: ഡിവൈഎഫ്‌ഐ

> **Lead Summary:**  കോഴിക്കോട്: വടകര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിർമ്മിച്ചത് ആര്‍ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഡിവൈഎഫ്‌ഐ സമ്മാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

## Article Content

 കോഴിക്കോട്: വടകര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദമായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് നിർമ്മിച്ചത് ആര്‍ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി. ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഡിവൈഎഫ്‌ഐ സമ്മാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

റെഡ് എന്‍കൗണ്ടര്‍ എന്ന ഇടത് അനുകൂല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ റിബേഷ് ഷെയര്‍ ചെയത പോസ്റ്റാണ് പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതെന്ന അനുമാനത്തില്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റിബേഷിനെതിരെയും ഡിവൈഎഫ്‌ഐക്കെതിരെയും വ്യാപക വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ യുടെ വെല്ലുവിളി.

വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പി കെ മുഹമ്മദ് കാസിമിന്റെ വാട്‌സ് ആപ്പ് സന്ദേശമെന്ന പേരിലാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. പോലീസ് അന്വേഷണം തങ്ങളുടെ നേതാവിനെതിരെ തിരിഞ്ഞത്തോടെ പ്രതിരോധത്തിലായിരുന്നു ഡിവൈഎഫ്ഐ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229244/screenshot-of-kafir)