---
title: "കാപ്പ കേസിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229245/kalpetta"
published_at: "2024-08-18T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1df99865ce_IMG-20240818-WA0015.jpg"
keywords: []
---

# കാപ്പ കേസിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി 

> **Lead Summary:**  **കല്‍പ്പറ്റ**: കാപ്പ കേസിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി. ലക്കിടി, തളിപ്പുഴ, രായിന്‍ മരക്കാര്‍ വീട്ടില്‍ ആര്‍. ഷാനിബ്നെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

## Article Content

 **കല്‍പ്പറ്റ**: കാപ്പ കേസിലെ പ്രതിയെ കഞ്ചാവുമായി പിടികൂടി. ലക്കിടി, തളിപ്പുഴ, രായിന്‍ മരക്കാര്‍ വീട്ടില്‍ ആര്‍. ഷാനിബ്നെയാണ് കല്‍പ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

കല്‍പ്പറ്റ ബൈപാസ് റോഡില്‍ വെച്ചാണ് 150 ഗ്രാം കഞ്ചാവുമായി പിടികൂടിയത് . ഡി.ഐ.ജിയൂടെ ഉത്തരവ് പ്രകാരം  ഇന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി.  ഇയാള്‍ക്ക് കല്‍പ്പറ്റ, വൈത്തിരി, തിരുനെല്ലി, പനമരം, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി നിരവധി എന്‍.ഡി.പി.എസ് കേസുകള്‍, കവര്‍ച്ച, ഗാര്‍ഹിക പീഡനം, പോലീസ് കസ്റ്റഡിയില്‍ നിന്ന് പോലീസുകാരെ അക്രമിച്ചു രക്ഷപ്പെടല്‍ തുടങ്ങിയ കേസുകളുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229245/kalpetta)