---
title: "സുരക്ഷിതമായ പുനരധിവാസ പ്രക്രിയക്ക് സർക്കാർ രൂപം നൽകണം: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229337/wayanad"
published_at: "2024-08-19T08:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2b6133d87a_IMG-20240819-WA0005.jpg"
keywords: []
---

# സുരക്ഷിതമായ പുനരധിവാസ പ്രക്രിയക്ക് സർക്കാർ രൂപം നൽകണം: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ

> **Lead Summary:**  വയനാട്: ദുരന്തം സംഭവിച്ച വയനാട്ടിലെ ചൂരൽമല, കണ്ടക്കൈ പ്രദേശങ്ങളിൽ യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ സംസ്ഥാന സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ, സംസ്ഥാന നേതാക്കളായ നിജാം ബക്ഷി, സി.പി ഫൈസൽ, കെ.എം. ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.

## Article Content

 വയനാട്: ദുരന്തം സംഭവിച്ച വയനാട്ടിലെ ചൂരൽമല, കണ്ടക്കൈ പ്രദേശങ്ങളിൽ യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ സംസ്ഥാന സെക്രട്ടറി ടി.എഫ് സെബാസ്റ്റ്യൻ, സംസ്ഥാന നേതാക്കളായ നിജാം ബക്ഷി, സി.പി ഫൈസൽ, കെ.എം. ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി.

ദുരന്തത്തിൽ ജീവഹാനി സംഭവിച്ചവരുടെയും, ഭവനങ്ങളും, വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവരുടെയും സ്ഥിതിവിവരങ്ങൾ, സ്ഥലവാസികളായവരിൽ നിന്നും മറ്റുമായി ദുരന്ത മേഖല സന്ദർശിച്ച നേതൃസംഘം ശേഖരിച്ചു. മാധ്യമങ്ങളിൽ നിന്നും ലഭിച്ചിരുന്ന വിവരങ്ങളെക്കാൾ, എത്രയോ ഏറെ ഭീതിജനകവും ദാരുണവുമായ ദുരന്തമാണ് നടന്നിട്ടുള്ളതെന്ന് ബോധ്യപ്പെട്ടു.

വിവരണാധിതമായ ഈ ദുരന്തത്തിൽ അവശേഷിക്കുന്നവരുടെ സുരക്ഷിതമായ, പുനരധിവാസത്തിനായി സർക്കാരും, ബന്ധപ്പെട്ടവരും ഗൌരവപൂർവ്വം ചിന്തിച്ചു ഉചിതമായ പുനരധിവാസ പ്രക്രിയക്ക് രൂപം നൽകേണ്ടതാണ്. ദുരന്ത ഭൂമിയിൽ നിന്നുമുള്ള ഓരോ ദൃശ്യങ്ങളും വീണ്ടും, വീണ്ടും ഓർമ്മപ്പെടുത്തുന്നതും, അതു തന്നെയാണ് . ദുരിതാശ്വാസ പ്രക്രിയകളിൽ, എങ്ങിനെയൊക്കെ ഭാഗഭാക്കാകണമെന്നും, സഹകരിക്കണമെന്നും സംഘടനയുടെ സംസ്ഥാന കമ്മറ്റി ചേർന്ന് തീരുമാനിക്കുന്നതാണെന്നും നേതാക്കൾ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229337/wayanad)