---
title: "വയനാട്ടിലെ വീട് നിർമ്മാണ പദ്ധതിയിലേക്ക് പെൻഷൻ തുക കൈമാറി ചാവശേരിയിലെ എം. വി. കുഞ്ഞമ്പു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229383/iritty"
published_at: "2024-08-19T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2e0397f88d_IMG-20240819-WA0018.jpg"
keywords: []
---

# വയനാട്ടിലെ വീട് നിർമ്മാണ പദ്ധതിയിലേക്ക് പെൻഷൻ തുക കൈമാറി ചാവശേരിയിലെ എം. വി. കുഞ്ഞമ്പു

> **Lead Summary:** ഇരിട്ടി : വയനാട് ദുരിത ബാധിതർക്കായി എഐവൈഎഫ് പ്രഖ്യാപിച്ച ഭവന പദ്ധതിയിലേക്ക് ചാവശ്ശേരിയിലെ എം. വി.കുഞ്ഞമ്പുവും ഭാര്യ ചിരുതൈയും ഒരു മാസത്തെ പെൻഷൻ തുക സംഭാവന ചെയ്തു .

## Article Content

ഇരിട്ടി : വയനാട് ദുരിത ബാധിതർക്കായി എഐവൈഎഫ് പ്രഖ്യാപിച്ച ഭവന പദ്ധതിയിലേക്ക് ചാവശ്ശേരിയിലെ എം. വി.കുഞ്ഞമ്പുവും ഭാര്യ ചിരുതൈയും ഒരു മാസത്തെ പെൻഷൻ തുക സംഭാവന ചെയ്തു .

എഐവൈഎഫ് സംസ്ഥാന വൈ. പ്രസിഡണ്ട് കെ.വി. രജീഷ് തുക ഏറ്റുവാങ്ങി. കുഞ്ഞമ്പുവിന്റെ മകൻ ആദിത്യൻ.എം.വിയും ഭാര്യ കവിതയും ഒരു ദിവസത്തെ വേതനം പദ്ധതിയിലേക്ക് നൽകി.

സംസ്ഥാന കമ്മറ്റി അംഗം കെ.വി. പ്രശോഭും ജില്ലാ സെക്രട്ടറി കെ.വി. സാഗറും ഏറ്റുവാങ്ങി. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രണോയ് വിജയൻ, രഞ്ചിത്ത്, സിദ്ധാർത്ഥ്, സിപിഐ ലോക്കൽ സെക്രട്ടറി കെ.പി പത്മനാഭൻ, എൻവി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229383/iritty)