---
title: "ശബരിമലയില്‍ കേടായ അരവണ വളമാക്കി മാറ്റും:  ഒന്നേകാല്‍കോടിക്ക് കരാറെടുത്ത് സ്വകാര്യ കമ്പനി"
english_title: "Sabarimala "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229409/sabarimala"
published_at: "2024-08-19T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2ebc6c17e0_IMG-20240819-WA0025.jpg"
keywords: []
---

# ശബരിമലയില്‍ കേടായ അരവണ വളമാക്കി മാറ്റും:  ഒന്നേകാല്‍കോടിക്ക് കരാറെടുത്ത് സ്വകാര്യ കമ്പനി

> **Lead Summary:** **ശബരിമല** :സന്നിധാനത്ത് ഒന്നരവര്‍ഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്തമാസത്തോടെ പൂര്‍ണ്ണമായി നീക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ആറര ലക്ഷത്തിലധികം ടിന്‍ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂര്‍ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്.

## Article Content

**ശബരിമല** :സന്നിധാനത്ത് ഒന്നരവര്‍ഷമായി സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ അടുത്തമാസത്തോടെ പൂര്‍ണ്ണമായി നീക്കുമെന്ന് ദേവസ്വം ബോര്‍ഡ്. ആറര ലക്ഷത്തിലധികം ടിന്‍ അരവണ വളമാക്കി മാറ്റാനാണ് ഏറ്റുമാനൂര്‍ ആസ്ഥാനമായ കമ്പനി കരാറെടുത്തിരിക്കുന്നത്.

6,65,127 ടിന്‍ കേടായ അരവണയാണ് സന്നിധാനത്ത് കെട്ടിക്കിടക്കുന്നത്. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ ശാസ്ത്രീയമായി നശിപ്പിക്കണമെന്ന കോടതി നിര്‍ദേശം വന്നെങ്കിലും നടപടികള്‍ നീണ്ടുപോയി. സെപ്റ്റംബറോടെ കേടായ അരവണ പമ്പ കടക്കുമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. ഒന്നേകാല്‍ കോടിക്ക് ഏറ്റുമാനൂര്‍ ആസ്ഥാനമായ സ്വകാര്യകമ്പനി കരാര്‍ എടുത്തിട്ടുണ്ട്. 2023 ജനുവരിയിലാണ് ഏലയ്ക്കയില്‍ കീടനാശിനി സാന്നിദ്ധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഹൈക്കോടതി അരവണ വില്പന തടഞ്ഞത്.

എന്നാല്‍ കീടനാശിനി സാന്നിദ്ധ്യം തെളിയിക്കാന്‍ ഹര്‍ജിക്കാരനായില്ല. കേസ് തള്ളിപ്പോയി. എന്നാല്‍ അപ്പോഴേക്കും ആറരക്കോടിയിലധികം രൂപയുടെ അരവണ നശിച്ചുപോയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229409/sabarimala)