---
title: "ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്ന്."
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229418/highcourt"
published_at: "2024-08-19T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2f0e194f5e_Screenshot_20240819-124412_Samsung_Internet.jpg"
keywords: []
---

# ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്ന്.

> **Lead Summary:** **തിരുവനന്തപുരം** : ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്ന്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി രാവിലെ പരിഗണിക്കും.

## Article Content

**തിരുവനന്തപുരം** : ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്ന്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി രാവിലെ പരിഗണിക്കും.

ഇതിനുശേഷമാകും ഈ വിഷയത്തിൽ സർക്കാർ തീരുമാനമെടുക്കുക. ഹർജി തള്ളിയാൽ ഇന്നുതന്നെ റിപ്പോർട്ട് പുറത്തുവിടുമോ എന്നുള്ളതാണ് കാത്തിരിക്കുന്നത്. കൂടുതൽ ഹർജികളുമായി മൊഴി നൽകിയവരിൽ ചിലർ കൂടി ഹൈക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അങ്ങനെയെങ്കിൽ സർക്കാർ തീരുമാനം എന്താകും എന്നുള്ളതും ആകാംക്ഷയാണ്. മൊഴി നൽകിയവർക്ക് ആദ്യം റിപ്പോർട്ടിൻ്റെ പകർപ്പ് നൽകണം എന്നുള്ളതാണ് നടി രഞ്ജിയുടെ ആവശ്യം. ഇക്കാര്യം കോടതി അംഗീകരിക്കുകയാണെങ്കിൽ റിപ്പോർട്ട് വെളിച്ചം കാണുന്നത് വീണ്ടും വൈകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229418/highcourt)