---
title: "ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: നടി ര‍ഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി"
english_title: "Highcourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229423/highcourt"
published_at: "2024-08-19T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c2f54cebf4c_Screenshot_20240819-124412_Samsung_Internet.jpg"
keywords: []
---

# ഹേമ കമ്മറ്റി റിപ്പോര്‍ട്ട്: നടി ര‍ഞ്ജിനിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

> **Lead Summary:** **കൊച്ചി**: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു.

## Article Content

**കൊച്ചി**: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി തള്ളി. സിംഗിൽ ബെഞ്ചിനെ സമീപിക്കാമെന്ന് ഹൈക്കോടതി നടിയോട് പറഞ്ഞു.

ഇന്ന് തന്നെ സിംഗില്‍ ബഞ്ചിലെ സമീപിച്ചാല്‍ കേസ് ഇന്ന് തന്നെ പരിഗണിക്കുമെന്നാണ് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് രഞ്ജിനി  പ്രതികരിച്ചു. കമ്മിറ്റിക്ക് മുന്നിൽ താനും മൊഴി നൽകിയതാണെന്നും ഇക്കാര്യങ്ങളടക്കം പുറത്തുവന്നാലുളള പ്രത്യാഘാതങ്ങളിൽ ആശങ്കയുണ്ടെന്നും അതുകൊണ്ടുതന്നെ റിപ്പോർട്ട് പരിശോധിച്ചശേഷമേ പുറത്തുവിടാവൂ എന്നുമായിരുന്നു നടിയുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229423/highcourt)