---
title: "'സസ്നേഹം വയനാട്' ; സ്നേഹധനം സ്വരൂപിച്ച് ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുട്ടി പോലീസ്"
english_title: "Rebuildwayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229451/rebuildwayanad"
published_at: "2024-08-19T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c308d47af84_1000019408.jpg"
keywords: []
---

# 'സസ്നേഹം വയനാട്' ; സ്നേഹധനം സ്വരൂപിച്ച് ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുട്ടി പോലീസ്

> **Lead Summary:**  പ്രകൃതിദുരന്തത്തിൽ വിറങ്ങലിച്ച വയനാടിന് കൈത്താങ്ങായി സസ്നേഹം വയനാട് എന്ന പേരിൽ സ്നേഹധനം സ്വരൂപിച്ച് ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി കുട്ടി പോലീസ് മാതൃകയായി . സ്കൂൾ സഞ്ചയിക പദ്ധതിയിലെ നിക്ഷേപിച്ചതുക പിൻവലിച്ചും , രക്ഷിതാക്കൾ വിശേഷദിനങ്ങളിൽ സമ്മാനിച്ച തുകയിൽ നിന്നും മിച്ചം വെച്ചുമാണ് വയനാടിനുള്ള കരുതലായി കുരുന്നുകൾ തുക സമാഹരിച്ചത്.

## Article Content

 പ്രകൃതിദുരന്തത്തിൽ വിറങ്ങലിച്ച വയനാടിന് കൈത്താങ്ങായി സസ്നേഹം വയനാട് എന്ന പേരിൽ സ്നേഹധനം സ്വരൂപിച്ച് ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി കുട്ടി പോലീസ് മാതൃകയായി . സ്കൂൾ സഞ്ചയിക പദ്ധതിയിലെ നിക്ഷേപിച്ചതുക പിൻവലിച്ചും , രക്ഷിതാക്കൾ വിശേഷദിനങ്ങളിൽ സമ്മാനിച്ച തുകയിൽ നിന്നും മിച്ചം വെച്ചുമാണ് വയനാടിനുള്ള കരുതലായി കുരുന്നുകൾ തുക സമാഹരിച്ചത്.

സഹായധനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനായി എസ്.പി.സി കണ്ണൂർ റൂറൽ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.പ്രസാദിന് കൈമാറി.സ്റ്റാഫ് സെക്രട്ടറി കെ പി സുനിൽകുമാർ ,കമ്യൂണിറ്റി പോലീസ് ഓഫീസർ വി.വി സുനേഷ്,എം രമേശൻ ,പി എം സുമിത്ര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229451/rebuildwayanad)