---
title: "വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകളടച്ച് കരിദിനം ആചരിച്ചു"
english_title: "The shop was closed and the day was celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22947/The-shop-was-closed-and-the-day-was-celebrated"
published_at: "2022-01-27T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f28334088c9_Picsart_22-01-27_17-03-28-866.jpg"
keywords: []
---

# വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകളടച്ച് കരിദിനം ആചരിച്ചു

> **Lead Summary:** അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകളടച്ച് കരിദിനം ആചരിച്ചു. മേയർ അഡ്വ. ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. രാവിലെ മുതൽ മുഴുവൻ സമയവും നടക്കുന്ന കടയടപ്പ് സമരത്തിൽ മന്ന മുതൽ പൊടികൊണ്ടു വരെയുള്ള വ്യാപാരികൾ പങ്കാളികളായി.

## Article Content

അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകളടച്ച് കരിദിനം ആചരിച്ചു. മേയർ അഡ്വ. ടി. ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. രാവിലെ മുതൽ മുഴുവൻ സമയവും നടക്കുന്ന കടയടപ്പ് സമരത്തിൽ മന്ന മുതൽ പൊടികൊണ്ടു വരെയുള്ള വ്യാപാരികൾ പങ്കാളികളായി.

റോഡ് വീതി കൂട്ടുന്നതിനായി വ്യാപാരികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കുക, കണ്ണൂർ ബൈപ്പാസ് തുറക്കുന്നതുവരെ പുതിയ തെരു വിലൂടെയുള്ള സിറ്റി റോഡ് പദ്ധതി നിർത്തി വെക്കുക,ചില താല്പര്യങ്ങൾ മുൻനിർത്തി അലൈൻമെന്റിൽ കൃത്രിമം കാണിക്കുന്നത് അവസാനിപ്പിക്കുക, വ്യാപാരികളെ തെരുവിലിറക്കി ഉള്ള വികസനം ഉപേക്ഷിക്കുക, വ്യാപാരികൾ വ്യവസായത്തിന് എതിരാണെന്ന കുപ്രചരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ കരിദിനം ആചരിച്ചത്.

കണ്ണൂരിലെ ജനങ്ങൾ വികസനം ആഗ്രഹിക്കുന്നവരാണ് .സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമ്പോൾ നേതൃത്വം നൽകുന്നവർ ചെയ്യുന്നത് അത് വികലമാക്കാനാണ് .ജനങ്ങളുടെ തലപര്യം ആണ് നോക്കേണ്ടതെന്നും ദോഷങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ മാറ്റങ്ങൾ വരുത്തണമെന്നും മേയർ പറഞ്ഞു.കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്.ആക്ഷൻ കമ്മിറ്റി രക്ഷാധികാരി വി സജീവൻ അധ്യക്ഷനായി.

കൺവീനർ സുനിൽ പോത്തൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ട്രഷറർ ദേവസ്യ മേച്ചേരി, വ്യാപാരി വ്യവസായി സമിതി കണ്ണൂർ ഏരിയ പ്രസിഡൻ്റ് കെ വി സലീം, ബിജു ഉമ്മർ ,കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഒ ചന്ദ്രമോഹൻ, ചിറക്കൽ പഞ്ചായത്ത് ജനറൽ സെക്രട്ടറി മുഹമൂദ് കാട്ടാമ്പള്ളി, ബി ജെ പി ചിറക്കൽ മണ്ഡലം കമ്മിറ്റി പ്രസിഡൻറ് രാഹുൽ രാജീവൻ, മനുഷ്യാവകാശ സമിതി അംഗം ശശി ചാലുവയൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22947/The-shop-was-closed-and-the-day-was-celebrated)