---
title: "പേരാവൂരിലെ മലബാർ ട്രെയിനിങ് കോളേജിന് കാർഷിക പുരസ്‌കാരം "
english_title: "Malabar Training College, Peravoor gets Agriculture Award "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229503/malabar-training-college-peravoor-gets-agriculture-award"
published_at: "2024-08-19T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3328a92c31_malabar_training_collage.jpg"
keywords: []
---

# പേരാവൂരിലെ മലബാർ ട്രെയിനിങ് കോളേജിന് കാർഷിക പുരസ്‌കാരം 

> **Lead Summary:**  പേരാവൂർ : കർഷക ദിനത്തിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിച്ച പച്ചക്കറി കൃഷിക്കുള്ള കാർഷിക അവാർഡ് മലബാർ ട്രെയിനിങ് കോളേജ് പേരാവൂർ രണ്ടാംസ്ഥാനം കരസ്തമാക്കി. ക്യാമ്പസ്സിൽ നടന്നുവരുന്ന സംയോജിത കൃഷിതോട്ടം വിദഗ്ധസംഘ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനവും കരസ്തമാക്കിയത്.

## Article Content

 പേരാവൂർ : കർഷക ദിനത്തിന്റെ ഭാഗമായി സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിച്ച പച്ചക്കറി കൃഷിക്കുള്ള കാർഷിക അവാർഡ് മലബാർ ട്രെയിനിങ് കോളേജ് പേരാവൂർ രണ്ടാംസ്ഥാനം കരസ്തമാക്കി. ക്യാമ്പസ്സിൽ നടന്നുവരുന്ന സംയോജിത കൃഷിതോട്ടം വിദഗ്ധസംഘ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാംസ്ഥാനവും കരസ്തമാക്കിയത്.

ഹെൽത്തി ഈറ്റിംഗ് പ്ലേറ്റ് ജൈവ കൃഷിരീതി, വിഷരഹിത പച്ചക്കറികളുടെ ഉത്പാദനം തുടങ്ങിയ വിവിധ തരം പദ്ധതികൾ പരിഗണിച്ചാണ് അവാർഡിന് അർഹരായത്. 30 തരം പച്ചക്കറികൾ, പൂകൃഷി, ഫലവൃക്ഷകൃഷി തുടങ്ങിയവ കോളേജിന്റെ നാലര ഏക്കർ സ്ഥലത്തായി കൃഷിചെയ്തു വരുന്നു.

 കൃഷിക്കാവശ്യമായ സഹായ സഹകരണങ്ങൾ ചെയ്ത് കൊടുക്കുന്നത് കോളേജ് മാനേജർ വത്സൻ മഠത്തിൽ ആണ്. അദ്ദേഹത്തിന്റെ കൃഷിയോടുള്ള താല്പര്യം ആണ് കോളേജിനു ഇത്തരത്തിലുള്ള ഒരു വിജയത്തിന് വഴി തെളിച്ചത്. സംസ്ഥാന സർക്കാരിന്റെ കാർഷിക പുരസ്‌കാരം കൃഷി മന്ത്രി പി. പ്രസാദിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഇന്ദു കെ മാത്യു ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229503/malabar-training-college-peravoor-gets-agriculture-award)