---
title: "സംസ്കൃത ദിനാചരണവുമായി വേക്കളം സ്കൂൾ "
english_title: "vekkalam school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229532/vekkalam-school"
published_at: "2024-08-19T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c3588cb0c0c_vekkalam_school.jpg"
keywords: []
---

# സംസ്കൃത ദിനാചരണവുമായി വേക്കളം സ്കൂൾ 

> **Lead Summary:** വേക്കളം: സംസ്കൃത ദിനാചരണവുമായി വേക്കളം എ യു പി സ്കൂൾ. സംസ്കൃത ദിനാചരണവുമായിബന്ധപ്പെട്ട ചടങ്ങ് സീനിയർ അസിസ്റ്റന്റ് ബിന്ദു ടിയുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ രാജീവൻ കെ പി ഉദ്ഘാടനം ചെയ്തു. സംസ്കൃത ഭാഷാ പ്രാധാന്യത്തെക്കുറിച്ച് സംസ്കൃത അധ്യാപകൻ ശ്രീജിത്ത് എ ഇ ക്ലാസ് എടുത്തു.

## Article Content

വേക്കളം: സംസ്കൃത ദിനാചരണവുമായി വേക്കളം എ യു പി സ്കൂൾ. സംസ്കൃത ദിനാചരണവുമായിബന്ധപ്പെട്ട ചടങ്ങ് സീനിയർ അസിസ്റ്റന്റ് ബിന്ദു ടിയുടെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ രാജീവൻ കെ പി ഉദ്ഘാടനം ചെയ്തു. സംസ്കൃത ഭാഷാ പ്രാധാന്യത്തെക്കുറിച്ച് സംസ്കൃത അധ്യാപകൻ ശ്രീജിത്ത് എ ഇ ക്ലാസ് എടുത്തു.

കാന്തിമതി പിവി, വസുമതി കെ വി, സംസകൃതം ക്ലബ് കൺവീനർ കുമാരി മഹശ്രീ എന്നിവർ സംസാരിച്ചു. രാമായണ പ്രശ്നോത്തരി, രാമായണ പാരായണം മത്സരങ്ങളിൽ വിജയികളായ കുട്ടികളെ അഭിനന്ദിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229532/vekkalam-school)