---
title: "ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള വിദ്യാര്‍ത്ഥികളെുടെ ഓണ്‍ലൈന്‍ ക്ലാസ് ശക്തിപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി"
english_title: "One to nine online class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/22955/one-to-nine-online-class"
published_at: "2022-01-27T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f28691d04fd_images - 2022-01-27T171825.442.jpeg"
keywords: []
---

# ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള വിദ്യാര്‍ത്ഥികളെുടെ ഓണ്‍ലൈന്‍ ക്ലാസ് ശക്തിപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

> **Lead Summary:** കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള വിദ്യാര്‍ത്ഥികളെുടെ ഓണ്‍ലൈന്‍ ക്ലാസ് ശക്തിപ്പെടുത്തുമെന്നും ഹാജര്‍ കര്‍ശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

## Article Content

കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള വിദ്യാര്‍ത്ഥികളെുടെ ഓണ്‍ലൈന്‍ ക്ലാസ് ശക്തിപ്പെടുത്തുമെന്നും ഹാജര്‍ കര്‍ശനമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.

10, 11, 12 ക്ലാസുകള്‍ പരീക്ഷക്ക് മുന്‍പ് തന്നെ പൂര്‍ത്തിയാക്കുമെന്നും ഇതിനായി പ്രത്യേകം ടൈം ടേബിള്‍ തയ്യാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതു കൂടാതെ ഓണ്‍ലൈന്‍ ക്ലാസ്, വാക്‌സിന്‍ അടക്കമുള്ള കാര്യങ്ങളില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ആഴ്ചതോറും സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ 29 ന് തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കോവിഡ് രോഗികളായ കുട്ടികള്‍ക്ക് പരീക്ഷ എഴുതാനും പ്രത്യേക സജീകരണം ഒരുക്കാനും തീരുമാനമായി. സ്‌കൂളുകളില്‍ ക്ലാസ് തലത്തില്‍ പി ടി എ യോഗങ്ങള്‍ വിളിക്കണമെന്നും പി ടി എ യോഗത്തില്‍ തദ്ദേശ സ്ഥാപന പ്രതിനിധികളെ കൂടി പങ്കെടുപ്പിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു. കോവിഡ് സാഹചര്യം പരിഗണിച്ച്‌ മോഡല്‍ പരീക്ഷ നടത്താന്‍ സ്‌കൂളുകള്‍ക്ക് അനുമതിയുണ്ട്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ എഴുത്ത് പരീക്ഷക്ക് ശേഷമായിരിക്കും നടത്തുക. ഹൈസ്‌ക്കൂളില്‍ 3005 കുട്ടികള്‍ക്കും 2917 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഭയപ്പെടേണ്ടതില്ലെന്നും പ്ലസ് വണ്ണില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ തന്നെ തുടരുമെന്നും ആവശ്യമെങ്കില്‍ ഓണ്‍ലൈനിലേക്ക് മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 80 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/22955/one-to-nine-online-class)