---
title: "പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 23 ന് യുക്രെയ്ൻ സന്ദർശിക്കും "
english_title: "prime minister to visit Ukraine  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229561/prime-minister-to-visit-ukraine"
published_at: "2024-08-19T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c369473304a_WhatsApp_Image_2024-08-19_at_21.16.45.jpeg"
keywords: []
---

# പ്രധാനമന്ത്രി നരേന്ദ്രമോദി ഓഗസ്റ്റ് 23 ന് യുക്രെയ്ൻ സന്ദർശിക്കും 

> **Lead Summary:** ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിക്കും. ഓഗസ്റ്റ് 23 നാണ് നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിക്കുക. യുക്രെയ്ന്‍ പ്രസിഡൻ്റ് വൊളൊഡിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. യുക്രെയ്ൻ റഷ്യ യുദ്ധം തുടങ്ങിയ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനമാണിത്. മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയിൻ സന്ദർശനം കൂടിയാണിത്. യുക്രെയ്ൻ പ്രധാനമന്ത്രി വൊളോഡിമിർ സെലൻസ്കിയുടെ ക്ഷണ പ്രകാരമാണ് സന്ദർശനം.

## Article Content

ന്യൂ ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിക്കും. ഓഗസ്റ്റ് 23 നാണ് നരേന്ദ്രമോദി യുക്രെയ്ൻ സന്ദർശിക്കുക. യുക്രെയ്ന്‍ പ്രസിഡൻ്റ് വൊളൊഡിമിർ സെലന്‍സ്‍കിയുമായി നരേന്ദ്രമോദി ചർച്ച നടത്തും. യുക്രെയ്ൻ റഷ്യ യുദ്ധം തുടങ്ങിയ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ സന്ദർശനമാണിത്. മൂന്ന് പതിറ്റാണ്ടിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ യുക്രെയിൻ സന്ദർശനം കൂടിയാണിത്. യുക്രെയ്ൻ പ്രധാനമന്ത്രി വൊളോഡിമിർ സെലൻസ്കിയുടെ ക്ഷണ പ്രകാരമാണ് സന്ദർശനം.

പോളണ്ട് സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി യുക്രെയ്നിലെത്തുക. ഓഗസ്റ്റ് 21ന് പോളണ്ടിലെത്തുന്ന മോദി അവിടുത്തെ പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കുമായും കൂടിക്കാഴ്ച്ച നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229561/prime-minister-to-visit-ukraine)