---
title: "ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവന്ന ഭാഗം ഞെട്ടിക്കുന്നത്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ"
english_title: "Vdsatgeeshan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229620/vdsatgeeshan"
published_at: "2024-08-20T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4155fcf657_Screenshot_20240820-093205_Chrome.jpg"
keywords: []
---

# ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവന്ന ഭാഗം ഞെട്ടിക്കുന്നത്: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

> **Lead Summary:** **തിരുവനന്തപുരം**: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവന്ന ഭാഗം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലൈംഗിക ചൂക്ഷണവും, ക്രിമിനൽവൽക്കരണവും, അരാജകത്വവും സിനിമ മേഖലയിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

## Article Content

**തിരുവനന്തപുരം**: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവന്ന ഭാഗം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലൈംഗിക ചൂക്ഷണവും, ക്രിമിനൽവൽക്കരണവും, അരാജകത്വവും സിനിമ മേഖലയിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

ചൂഷണം വ്യാപകമാണ് എന്നാണ് റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. നാലരവർഷം സർക്കാർ എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്ത് വിടാതെ ഇരുന്നത് എന്നും വി ഡി സതീശൻ ചോദിച്ചു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229620/vdsatgeeshan)