---
title: "അറബിക് അക്ഷരങ്ങള്‍ എബ്രോയിഡറി വര്‍ക്ക് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച് ഒരു കൊച്ചു മിടുക്കി"
english_title: "Indiabookofrecords"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229723/indiabookofrecords"
published_at: "2024-08-20T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c459acad704_1000019704.jpg"
keywords: []
---

# അറബിക് അക്ഷരങ്ങള്‍ എബ്രോയിഡറി വര്‍ക്ക് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച് ഒരു കൊച്ചു മിടുക്കി

> **Lead Summary:** **കണ്ണൂർ : ** അറബിക് അക്ഷരങ്ങള്‍ എബ്രോയിഡറി വര്‍ക്ക് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച് ഒരു കൊച്ചു മിടുക്കി. റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച കണ്ണൂർ ജില്ലയിലെ കടവത്തൂര്‍ പി കെ എം എച്ച് എസ് എസിലെ നഷ് വ ബിന്റ് മുഹമ്മദിന്റെ വിശേഷങ്ങളിലേക്ക് അറബിയിലെ 28 അക്ഷരങ്ങളാണ് തൂവക്കുന്ന് ആറു തെങ്ങുള്ളതിൽ വീട്ടില്‍ നഷ് വ ബിന്റ് മുഹമ്മദെന്ന മിടുക്കി എംബ്രോയിഡറി വര്‍ക്കിലൂടെ തുന്നിച്ചേര്‍ത്തത്.

## Article Content

**കണ്ണൂർ : ** അറബിക് അക്ഷരങ്ങള്‍ എബ്രോയിഡറി വര്‍ക്ക് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച് ഒരു കൊച്ചു മിടുക്കി. റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ച കണ്ണൂർ ജില്ലയിലെ കടവത്തൂര്‍ പി കെ എം എച്ച് എസ് എസിലെ നഷ് വ ബിന്റ് മുഹമ്മദിന്റെ വിശേഷങ്ങളിലേക്ക് അറബിയിലെ 28 അക്ഷരങ്ങളാണ് തൂവക്കുന്ന് ആറു തെങ്ങുള്ളതിൽ വീട്ടില്‍ നഷ് വ ബിന്റ് മുഹമ്മദെന്ന മിടുക്കി എംബ്രോയിഡറി വര്‍ക്കിലൂടെ തുന്നിച്ചേര്‍ത്തത്.

ഉപ്പാപ്പ അബ്ദുറഹ്മാന്റെ പ്രോത്സാഹനമായിരുന്നു ഇത്തരമൊരു ഉദ്യമത്തിന് പിന്നില്‍ കൊച്ചു മകളുടെ എംബ്രോയിഡറി വര്‍ക്കുകള്‍ കണ്ട് കൂടുതല്‍ പ്രോത്സാഹനം നല്‍കിയത് ഉപ്പാപ്പയായിരുന്നു. ഉപ്പാപ്പയുടെ മരണശേഷം ആണ് എംപ്രോയിഡറി വര്‍ക്കിനുള്ള അംഗീകാരം ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ് നഷ് വയെ തേടിയെത്തിയത്. അംഗീകാരത്തില്‍ ഏറെ സന്തോഷം ഉണ്ടെങ്കിലും അത് കാണാന്‍ ഉപ്പാപ്പ ഇല്ലല്ലോയെന്നുള്ള സങ്കടം ഉണ്ട് നഷ് വയ്ക്ക്. രണ്ട് ദിവസം കൊണ്ടാണ് നഷ് വ അറബിക് അക്ഷരങ്ങള്‍ വര്‍ണ്ണ നൂലുകളാല്‍ തുണിയില്‍ തുന്നിയെടുത്തത്. മൂന്ന് വര്‍ഷം മുന്‍പ് യൂട്യൂബ് നോക്കിയാണ് എബ്രോയിഡറി വര്‍ക്ക് പഠിച്ചത്. കടവത്തൂര്‍ പി കെ എം എച്ച് എസ് എസിലെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥിനിയായ നഷ് വയ്ക്ക് കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്.

ഖത്തറിലെ വ്യവസായിയായ എ ടി മുഹമ്മദിന്റയും ഹസീനയുടെയും മകളാണ് നഷ് വ. പാറേമ്മല്‍ യു പി സ്‌കൂളിലെ ഏഴാം ക്ലാസുകാരി ലൈബയും നാലാം ക്ലാസുകാരി ആയിഷയുമാണ് സഹോദരങ്ങള്‍' റിക്കാർഡ് നേടി നഷ് വക്ക് അഭിനന്ദന പ്രവാഹമാണ്. പിതാവിൻ്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉൾടെ നിരവധി പേരാണ് അഭിനന്ദിക്കാൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയത് കഴിഞ ദിവസം വിദ്യാലയത്തിൻ്റെ നേതൃത്വതിലും ആദരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229723/indiabookofrecords)