---
title: "പയ്യന്നൂർ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ കുറുനരികളെ വെടിവെച്ച് കൊന്നു "
english_title: "Jackals Shot Dead In Payyannur Kunjimangalam Grama Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229810/jackals-shot-dead-in-payyannur-kunjimangalam-grama-panchayat"
published_at: "2024-08-20T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4ae6cf3561_jackal-2048x1711.jpg"
keywords: []
---

# പയ്യന്നൂർ കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ കുറുനരികളെ വെടിവെച്ച് കൊന്നു 

> **Lead Summary:** പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ 6, 12 വാർഡുകളിൽപ്പെട്ട ആണ്ടാംകോവിൻ, വണ്ണച്ചാൽ, കുതിരമ്മൻ പ്രദേശങ്ങളിൽ ഇരുപതോളം ആളുകളെ കടിച്ച് പരിക്കേൽപ്പിച്ച കുറുനരികളെ ഫോറസ്റ്റ് അധികൃതർ വെടിവച്ച് കൊന്നു. കുറുനരികളുടെ ആക്രമണത്തെ തുടർന്നുണ്ടായ പരാതിയിൽ തളിപ്പറമ്പ ഫോറസ്റ്റ് റെയിഞ്ച് സ്റ്റാഫ്, കണ്ണൂർ ആർ ആർ ടി യൂണിറ്റ്, കണ്ണൂർ എഫ് ഡി എയുടെ ഫോറസ്റ്റ് വെറ്റിനറി സർജൻ എന്നിവർ ചേർന്ന് സ്ഥലത്തെത്തി സ്ഥല പരിശോധന നടത്തുകയും കുരുനരികൾ പ്രഥമദൃഷ്ട്യാ പേവിഷബാധ ഏറ്റവയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചത്.

## Article Content

പയ്യന്നൂർ: കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ 6, 12 വാർഡുകളിൽപ്പെട്ട ആണ്ടാംകോവിൻ, വണ്ണച്ചാൽ, കുതിരമ്മൻ പ്രദേശങ്ങളിൽ ഇരുപതോളം ആളുകളെ കടിച്ച് പരിക്കേൽപ്പിച്ച കുറുനരികളെ ഫോറസ്റ്റ് അധികൃതർ വെടിവച്ച് കൊന്നു. കുറുനരികളുടെ ആക്രമണത്തെ തുടർന്നുണ്ടായ പരാതിയിൽ തളിപ്പറമ്പ ഫോറസ്റ്റ് റെയിഞ്ച് സ്റ്റാഫ്, കണ്ണൂർ ആർ ആർ ടി യൂണിറ്റ്, കണ്ണൂർ എഫ് ഡി എയുടെ ഫോറസ്റ്റ് വെറ്റിനറി സർജൻ എന്നിവർ ചേർന്ന് സ്ഥലത്തെത്തി സ്ഥല പരിശോധന നടത്തുകയും കുരുനരികൾ പ്രഥമദൃഷ്ട്യാ പേവിഷബാധ ഏറ്റവയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് വെടിവെച്ച് കൊല്ലാൻ തീരുമാനിച്ചത്.

ഇവയുടെ ജഢം പോസ്റ്റുമോർട്ടത്തിന് ശേഷം സാമ്പിൾ ശേഖരിച്ച് വയനാട് പൂക്കോട് ഉള്ള വെറ്റിനറ്റി കോളേജിലേക്ക് വിദഗ്ദ പരിശോധനയ്ക്ക് അയക്കുന്നതാണെന്ന് ഡി എഫ് ഒ അറിയിച്ചു. സംഭവത്തെ തുടർന്ന് സ്ഥലത്ത് നിരീക്ഷണത്തിനായി വനം വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229810/jackals-shot-dead-in-payyannur-kunjimangalam-grama-panchayat)