---
title: "സംസ്ഥാനത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ച് വിവിധ ദളിത് ആദിവാസി സംഘടനകൾ. "
english_title: "Various Dalit and Adivasi organisations have announced a hartal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229828/various-dalit-and-adivasi-organisations-have-announced-a-hartal"
published_at: "2024-08-20T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c4bfb4e258d_R_(2).jpeg"
keywords: []
---

# സംസ്ഥാനത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ച് വിവിധ ദളിത് ആദിവാസി സംഘടനകൾ. 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ച് വിവിധ ദളിത് ആദിവാസി സംഘടനകൾ. പൊതു ഗതാഗതത്തെ ബാധിക്കില്ലെന്ന് സംഘടനകൾ. ഓഗസ്റ്റ് 21 (ബുധനാഴ്ച) ന് ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് വിവിധ ദളിത് - ആദിവാസി സംഘടനകൾ. എസ്‍സി/എസ്‍ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ്‍സി/എസ്‍ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഹർത്താൽ പ്രഖ്യാപിച്ച് വിവിധ ദളിത് ആദിവാസി സംഘടനകൾ. പൊതു ഗതാഗതത്തെ ബാധിക്കില്ലെന്ന് സംഘടനകൾ. ഓഗസ്റ്റ് 21 (ബുധനാഴ്ച) ന് ഹർത്താൽ ആചരിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് വിവിധ ദളിത് - ആദിവാസി സംഘടനകൾ. എസ്‍സി/എസ്‍ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും എസ്‍സി/എസ്‍ടി വിഭാഗങ്ങളിൽ ക്രീമിലെയർ നടപ്പാക്കാനും ഓഗസ്റ്റ് ഒന്നിന് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സുപ്രീം കോടതി വിധി മറികടക്കാൻ പാർലമെന്റിൽ നിയമ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് ഭീം ആ‌മിയും വിവിധ ദളിത് - ബഹുജൻ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഹർത്താൽ നടത്തുന്നത്. പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് ആദിവാസി - ദളിത് സംഘടനാ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മലഅരയ സംരക്ഷണ സമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗൾ കച്ഛി, ദളിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാന സഭ എന്നീ സംഘടനകളാണ് ഹർത്താലിന് നേതൃത്വം നൽകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229828/various-dalit-and-adivasi-organisations-have-announced-a-hartal)