---
title: "കണ്ണൂർ മോറാഴ ഗ്രാമീണവായനശാല & ഗ്രസ്ഥാലയം വിജയോൽസവം സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229964/kannur"
published_at: "2024-08-21T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c59d213319e_IMG-20240821-WA0027.jpg"
keywords: []
---

# കണ്ണൂർ മോറാഴ ഗ്രാമീണവായനശാല & ഗ്രസ്ഥാലയം വിജയോൽസവം സംഘടിപ്പിച്ചു

> **Lead Summary:**  **കണ്ണൂർ**: മോറാഴ ഗ്രാമീണവായനശാല & ഗ്രസ്ഥാലയം വിജയോൽസവം സംഘടിപ്പിച്ചു. ഗ്രന്ഥാലയം പരിധിയിലെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ അമ്പതോളം കുട്ടികളെയും ഔദ്യോഗിക രംഗത്ത് നാടിന് വേണ്ടി നിസ്വാർത്ഥമായ സേവനം കാഴ്ചവെച്ച കെ എസ് ഇ ബി ജീവനക്കാരൻ മോറാഴ സ്വദേശി സി ബാബുവിനെയും പരിപാടിയുടെ ഭാഗമായി അനുമോദിച്ചു.

## Article Content

 **കണ്ണൂർ**: മോറാഴ ഗ്രാമീണവായനശാല & ഗ്രസ്ഥാലയം വിജയോൽസവം സംഘടിപ്പിച്ചു. ഗ്രന്ഥാലയം പരിധിയിലെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ അമ്പതോളം കുട്ടികളെയും ഔദ്യോഗിക രംഗത്ത് നാടിന് വേണ്ടി നിസ്വാർത്ഥമായ സേവനം കാഴ്ചവെച്ച കെ എസ് ഇ ബി ജീവനക്കാരൻ മോറാഴ സ്വദേശി സി ബാബുവിനെയും പരിപാടിയുടെ ഭാഗമായി അനുമോദിച്ചു.

ഗ്രന്ഥാലയം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ആന്തൂർ മുൻസിപ്പൽ ചെയർമാർ പി മുകന്ദൻ ഉത്ഘാടനം ചെയ്തു.ഗ്രസ്ഥാലയം പ്രസിഡൻ്റ് കെ പി പത്മനാഭൻ അധ്യക്ഷനായി.എൻ രാജീവൻ, വി.സി രജീഷ്, പി ലക്ഷ്മി , സി എൻ മോഹനൻ, പി പ്രതീഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229964/kannur)