---
title: "കമ്യൂണിറ്റി ഡെവലപ്പ്മെൻ്റ് ഇനീഷിയേറ്റീവ് ഗുണഭോക്തൃ സംഗമം നടന്നു"
english_title: "Communitydevolupmentalprogram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/229998/communitydevolupmentalprogram"
published_at: "2024-08-21T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c5b29ecba3f_1000019998.jpg"
keywords: []
---

# കമ്യൂണിറ്റി ഡെവലപ്പ്മെൻ്റ് ഇനീഷിയേറ്റീവ് ഗുണഭോക്തൃ സംഗമം നടന്നു

> **Lead Summary:** **തളിപ്പറമ്പ് : **പയ്യന്നൂർ, തളിപ്പറമ്പ് സീഡ് സൊസൈറ്റികളുടെ നേതൃത്വത്തിൽ കമ്യൂണിറ്റി ഡെവലപ്പ്മെൻ്റ് ഇനീഷിയേറ്റീവ് ഗുണഭോക്തൃ സംഗമം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **പയ്യന്നൂർ, തളിപ്പറമ്പ് സീഡ് സൊസൈറ്റികളുടെ നേതൃത്വത്തിൽ കമ്യൂണിറ്റി ഡെവലപ്പ്മെൻ്റ് ഇനീഷിയേറ്റീവ് ഗുണഭോക്തൃ സംഗമം തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച്ച് ഏൻഡ് ഡെവലപ്പ്മെൻ്റൽ സ്റ്റഡീസിന് കീഴിലുള്ള തളിപ്പറമ്പ്, പയ്യന്നൂർ സീഡ് സൊസൈറ്റികളുടെ നേതൃത്വത്തിൽ കമ്യൂണിറ്റി ഡെവലപ്പ്മെൻ്റ് ഇനീഷിയേറ്റീവ് ഗുണഭോക്തൃ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.

തളിപ്പറമ്പ്, പയ്യന്നൂർ സീഡ് സൊസൈറ്റി ഗുണഭോക്തൃ സംഗമം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോർഡിനേറ്റർ രാജാമണി അധ്യക്ഷത വഹിച്ചു. നാഷണൽ കോർഡിനേറ്റർ അനന്തു കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. സുനിജ ബാലകൃഷ്ണൻ, സുബൈർ സൂപ്പർ വിഷൻ, പി.വി സുരേഷ്, മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/229998/communitydevolupmentalprogram)