---
title: "വായനാമാസാചരണം സമാപനം 24ന്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230115/kannur"
published_at: "2024-08-22T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c68337958f5_Screenshot_20240822-054515_Chrome.jpg"
keywords: []
---

# വായനാമാസാചരണം സമാപനം 24ന്

> **Lead Summary:** **കണ്ണൂർ** :ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാ മാസാചരണത്തിന്റെ ജില്ലാതല സമാപനവും സമ്മാനദാനവും ആഗസ്റ്റ് 24 ശനിയാഴ്ച ഉച്ച രണ്ട് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ടേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

## Article Content

**കണ്ണൂർ** :ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായനാ മാസാചരണത്തിന്റെ ജില്ലാതല സമാപനവും സമ്മാനദാനവും ആഗസ്റ്റ് 24 ശനിയാഴ്ച ഉച്ച രണ്ട് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ രജിസ്ടേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിക്കും. 'വാർത്തകൾക്കപ്പുറം' സ്‌കൂൾ ന്യൂസ് ലെറ്റർ മത്സരം, നോവൽ ആസ്വാദന മത്സരം, തിരക്കഥാ രചനാ മത്സരം എന്നിവയിലെ വിജയികൾക്കാണ് സമ്മാനം നൽകുക. ഐപിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, കേരള ദിനേശ് ചെയർമാൻ എം കെ ദിനേശ്ബാബു, എസ്എസ്‌കെ ജില്ലാ പ്രൊജ്ക്ട് കോ ഓർഡിനേറ്റർ ഇ സി വിനോദ്, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ വിജയൻ തുടങ്ങിയവർ സംബന്ധിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം, പിഎൻ പണിക്കർ ഫൗണ്ടേഷൻ, സാക്ഷരതാമിഷൻ, സംസ്ഥാന ലൈബ്രറി കൗൺസിൽ, വിദ്യാരംഗം കലാ സാഹിത്യ വേദി എന്നിവയുമായി ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230115/kannur)