പട്ടികവർഗ്ഗ കോളനികളിലെ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

By | Thursday January 23rd, 2020

SHARE NEWS

 

മന്ദംചേരി.    ജനകീയാസൂത്രണത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന പട്ടികവർഗ കോളനികളിലെ വയോജനങ്ങൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച താഴെ മന്ദംചേരികോളനിയിൽ വച്ച് നടത്തി.കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ടി ടി റംല ഉദ്ഘാടനം ചെയ്തു.കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു.ജില്ലാ മെഡിക്കൽ ഓഫീസർ എസ് ആർ ബിന്ദു പദ്ധതിവിശദീകരണം നടത്തി.മെഡിക്കൽ ഓഫീസർ സോണിയ ,പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് റോയി നമ്പുടാകം, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ ടി തോമസ്, ചെയർപേഴ്സൺ സിസിലി കണ്ണന്താനം, വാർഡ് മെമ്പർമാരായ രാമൻ എടമന, എം വി ചാക്കോ,
ആദിവാസി പ്രമോട്ടർ ബിന്ദു എന്നിവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read