---
title: " വയനാട്ടിൽ കോളറ മരണം; 10 പേർ ചികിത്സയില്‍ "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230131/wayanad"
published_at: "2024-08-22T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6ac6b8362d_Screenshot_20240822-084056_WhatsAppBusiness.jpg"
keywords: []
---

#  വയനാട്ടിൽ കോളറ മരണം; 10 പേർ ചികിത്സയില്‍ 

> **Lead Summary:** **കോഴിക്കോട്**: വയനാട് നൂൽപ്പുഴയിൽ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാമൂല കുണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്.

## Article Content

**കോഴിക്കോട്**: വയനാട് നൂൽപ്പുഴയിൽ കോളറ ബാധിച്ച് ആദിവാസി വീട്ടമ്മ മരിച്ചു. തോട്ടാമൂല കുണ്ടാണംകുന്ന് സ്വദേശി വിജില ആണ് മരിച്ചത്. 30 വയസായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്.

ഈ പ്രദേശത്തെ 10 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരു 22 കാരനും കോളറ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230131/wayanad)