---
title: "മട്ടന്നൂര്‍ നിയോജക മണ്ഡലം ജനകീയ സദസ് ആഗസ്റ്റ് 31 ന് "
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230141/mattannur"
published_at: "2024-08-22T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6b00230f67_images_(4)_(21).jpeg"
keywords: []
---

# മട്ടന്നൂര്‍ നിയോജക മണ്ഡലം ജനകീയ സദസ് ആഗസ്റ്റ് 31 ന് 

> **Lead Summary:** **മട്ടന്നൂർ** : മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി കെ കെ ശൈലജ ടീച്ചർ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആഗസ്റ്റ് 31 ന് രാവിലെ 10.30 ന് മട്ടന്നൂര്‍ മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ സദസ് നടക്കും. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ എല്ലാവരും പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരമായിക്കണ്ട് പരമാവധി റൂട്ട് നിര്‍ദ്ദേശങ്ങള്‍ ജനകീയ സദസില്‍ സമര്‍പ്പിക്കണമെന്ന് ഇരിട്ടി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

## Article Content

**മട്ടന്നൂർ** : മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി കെ കെ ശൈലജ ടീച്ചർ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ആഗസ്റ്റ് 31 ന് രാവിലെ 10.30 ന് മട്ടന്നൂര്‍ മുനിസിപ്പാലിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ജനകീയ സദസ് നടക്കും. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, സന്നദ്ധസംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ എല്ലാവരും പൊതു ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരമായിക്കണ്ട് പരമാവധി റൂട്ട് നിര്‍ദ്ദേശങ്ങള്‍ ജനകീയ സദസില്‍ സമര്‍പ്പിക്കണമെന്ന് ഇരിട്ടി ജോയിന്റ് ആര്‍ടിഒ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230141/mattannur)