---
title: "കളിമൺ ഉൽപന്ന നിർമാണ തൊഴിലാളികൾക്ക് വായ്പ"
english_title: "Apply for loans"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23017/apply-for-loans"
published_at: "2022-01-28T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3465238bf4_images - 2022-01-28T065629.741.jpeg"
keywords: []
---

# കളിമൺ ഉൽപന്ന നിർമാണ തൊഴിലാളികൾക്ക് വായ്പ

> **Lead Summary:** സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ കളിമൺ ഉൽപന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് നിലവിലെ സംരംഭങ്ങൾ നവീകരിക്കാനും നൂതന സംരംഭങ്ങൾ ആരംഭിക്കാനും വായ്പ നൽകുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ, പലിശ നിരക്ക് ആറ് ശതമാനം, തിരിച്ചടവ് കാലാവധി 60 മാസം.

## Article Content

സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ കളിമൺ ഉൽപന്ന നിർമാണം കുലത്തൊഴിലായി സ്വീകരിച്ച സമുദായത്തിൽ ഉൾപ്പെട്ട വ്യക്തികൾക്ക് നിലവിലെ സംരംഭങ്ങൾ നവീകരിക്കാനും നൂതന സംരംഭങ്ങൾ ആരംഭിക്കാനും വായ്പ നൽകുന്നു. വായ്പ തുക പരമാവധി രണ്ട് ലക്ഷം രൂപ, പലിശ നിരക്ക് ആറ് ശതമാനം, തിരിച്ചടവ് കാലാവധി 60 മാസം.

അപേക്ഷകർ കളിമൺ ഉൽപന്ന നിർമാണ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. പ്രായപരിധി 18-55നും ഇടയിൽ. കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. വിശദവിവരങ്ങൾ കോർപറേഷന്റെ വെബ്‌സൈറ്റായ www.keralapottery.org ൽ ലഭിക്കും. അപേക്ഷ രേഖകൾ സഹിതം ഫെബ്രുവരി 10ന് വൈകിട്ട്അഞ്ച് മണിക്കകം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപറേഷൻ, അയ്യങ്കാളി ഭവൻ, രണ്ടാംനില, കനക നഗർ, കവടിയാർ പി ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിലോ നേരിട്ടോ സമർപ്പിക്കണം. ഫോൺ: 0471 2727010, 9497690651, 9946069136.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23017/apply-for-loans)