---
title: "കൈത്തറി തൊഴിലാളികള്‍ക്കായി  മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു"
english_title: "Healthcheckupforhandloomworkers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230255/healthcheckupforhandloomworkers"
published_at: "2024-08-22T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c6fc6a5de2a_1000020459.jpg"
keywords: []
---

# കൈത്തറി തൊഴിലാളികള്‍ക്കായി  മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂര്‍ : **സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ കൈത്തറി തൊഴിലാളികള്‍ക്കായി കണ്ണൂര്‍ എ.കെ.ജി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കല്യാശ്ശേരി കൈത്തറി സര്‍ക്കിള്‍ തല ഉദ്ഘാടനം ഇരിണാവ് വീവേഴ്സ് സൊസൈറ്റിയില്‍ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂര്‍ : **സംസ്ഥാന സർക്കാറിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ കൈത്തറി തൊഴിലാളികള്‍ക്കായി കണ്ണൂര്‍ എ.കെ.ജി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കല്യാശ്ശേരി കൈത്തറി സര്‍ക്കിള്‍ തല ഉദ്ഘാടനം ഇരിണാവ് വീവേഴ്സ് സൊസൈറ്റിയില്‍ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു.

കൈത്തറി മേഖലയിലെ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് കൈത്തറി ഡയറക്ടറേറ്റ് മുഖേന കേരള സർക്കാർ നടപ്പിലാക്കി വരുന്ന ആരോഗ്യ സഹായ പദ്ധതി പ്രകാരം ജില്ലയിലെ കൈത്തറി തൊഴിലാളികള്‍ക്കായാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അജിമോന്‍.കെ.എസ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാര്‍, ഡോ. കെ അംജത്ത് ,ഡോ. കെ വി അക്ഷയകുമാര്‍, സി സുരേശന്‍, കെ കെ ശ്രീജിത്ത്,ഗിരീഷ് കൂമാര്‍, തുടങ്ങിയവർ സംസാരിച്ചു. 270 തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ജില്ലയിലെ 7 കൈത്തറി സർക്കിളുകളിലായിട്ടുള്ള 35 കൈത്തറി സഹകരണ സംഘങ്ങളിലെ രണ്ടായിരത്തോളം തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് ആരോഗ്യ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ജനറൽ മെഡിസിൽ, പള്‍മനോളജി, നേത്ര സംബന്ധമായ പരിശോധന എന്നിവയ്ക്കാണ് പ്രാമുഖ്യം നല്‍കിയിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230255/healthcheckupforhandloomworkers)