---
title: "സഹപാഠി സംഗമവും പൂര്‍വ്വാദ്ധ്യാപകര്‍ക്ക് സ്‌നേഹാദരവും നല്‍കി"
english_title: "Studentsteachersgathering"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230262/studentsteachersgathering"
published_at: "2024-08-22T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c7015d89c7c_1000020469.jpg"
keywords: []
---

# സഹപാഠി സംഗമവും പൂര്‍വ്വാദ്ധ്യാപകര്‍ക്ക് സ്‌നേഹാദരവും നല്‍കി

> **Lead Summary:**  തലശ്ശേരി: 1978 ല്‍ തലശ്ശേരി സൈദാര്‍ പള്ളിക്കടുത്ത് സ്ഥാപിതമായ ഇസ്ലാമിക് നഴ്‌സറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്ത് ചേര്‍ന്ന് സഹപാഠി സംഗമവും പൂര്‍വ്വാദ്ധ്യാപകര്‍ക്ക് സ്‌നേഹാദരവും നല്‍കി. ഉല്‍ഘാടനം തലശ്ശേരി പ്രസ്സ് ഫോറം പ്രസിഡന്റ് നവാസ് മേത്തര്‍ നിര്‍വഹിച്ചു. തലശ്ശേരിയിലെ അറിയപ്പെടുന്ന സ്ഥാപനമായിരുന്ന ഇസ്ലാമിക് നഴ്‌സറി സ്‌കൂള്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥികളാണ് 40 വര്‍ഷത്തിനിപ്പുറം ഒത്തു ചേര്‍ന്നത്.

## Article Content

 തലശ്ശേരി: 1978 ല്‍ തലശ്ശേരി സൈദാര്‍ പള്ളിക്കടുത്ത് സ്ഥാപിതമായ ഇസ്ലാമിക് നഴ്‌സറി സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്ത് ചേര്‍ന്ന് സഹപാഠി സംഗമവും പൂര്‍വ്വാദ്ധ്യാപകര്‍ക്ക് സ്‌നേഹാദരവും നല്‍കി. ഉല്‍ഘാടനം തലശ്ശേരി പ്രസ്സ് ഫോറം പ്രസിഡന്റ് നവാസ് മേത്തര്‍ നിര്‍വഹിച്ചു. തലശ്ശേരിയിലെ അറിയപ്പെടുന്ന സ്ഥാപനമായിരുന്ന ഇസ്ലാമിക് നഴ്‌സറി സ്‌കൂള്‍ സ്‌ക്കൂളിലെ വിദ്യാര്‍ഥികളാണ് 40 വര്‍ഷത്തിനിപ്പുറം ഒത്തു ചേര്‍ന്നത്.

ഒപ്പം പൂര്‍വ്വാധ്യാപകര്‍ക്ക് സ്‌നേഹാദരവും നല്‍കി. സ്വാഗത പ്രസംഗത്തില്‍ പഴയകാല സംഭവങ്ങള്‍ എടുത്ത് പറഞ്ഞപ്പോള്‍ പങ്കെടുത്തവരെ നാല്‍പത് വര്‍ഷം പിന്നിലുള്ള ഓര്‍മയിലേക്ക് നയിച്ചു. ഉല്‍ഘാടനം തലശ്ശേരി പ്രസ്സ് ഫോറം പ്രസിഡന്റ് നവാസ് മേത്തര്‍ നിര്‍വഹിച്ചു. ഹൈമ ബാല്‍ , സുലൈഖ , ഫരീദ , റഷീദ എന്നീ അധ്യാപികമാരെ പൊന്നാട അണിയിച്ചു ആദരിച്ചു.അദ്ധ്യാപകരും പഴയ കാല ഓര്‍മകള്‍ പങ്ക് വെക്കുകയും തങ്ങളുടെ കുട്ടികളുടെ സ്‌നേഹത്തിന് ഏറെ സന്തോഷവും പ്രകടിപ്പിച്ചു. അന്നത്തെ സ്‌കൂള്‍ പിന്നീട് നിലച്ചു പോയെങ്കിലും ആ കെട്ടിടം തലശ്ശേരിയിലെ പഴയ കാല മലഞ്ചരക്ക് വ്യാപാരി പി പി അബൂബക്കര്‍ ഹാജിയുടെ കുടുംബത്തിന്റെ കൈവശമാണ്.

അദ്ദേഹത്തിന്റെ ഭാര്യയും മക്കളും വളരെ ഈ സ്‌നേഹ സംഗമത്തിന് പിന്തുണ നല്‍കിയപ്പോള്‍ വീട്ടുമുറ്റവും ഹാളും മുറികളും വീണ്ടും പഴയ സ്‌കൂളും ക്ലാസ് മുറികളുമായപ്പോള്‍, ഇന്നത്തെ യുവതീ യുവാക്കള്‍ ചെറിയ കുട്ടികളുമായി മാറി. പൂര്‍വ്വ വിദ്യാര്‍ത്ഥിയും നെഴ്‌സറി ഡെയ്‌സ് എന്ന ഈ കൂട്ടായ്മയുടെ സ്ഥാപകന്‍ കൂടി ആയ അസീന്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നിസാര്‍, നവാസ് പി എം കെ, സാജിദ കെ എം എ പി, ഷഫീഖ് എ, ഷമീര്‍ അഫ്താബ്, ദില്‍ഷാദ്, താജുദ്ധീന്‍, ഫൗസിയ എന്നിവര്‍ നേതൃത്യം നല്‍കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230262/studentsteachersgathering)