---
title: "ഹൈബ്രിഡ് പച്ചക്കറി വിളവെടുപ്പ് നടത്തി"
english_title: "Hybridvegitableharvest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230280/hybridvegitableharvest"
published_at: "2024-08-22T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c711477c14a_1000020493.jpg"
keywords: []
---

# ഹൈബ്രിഡ് പച്ചക്കറി വിളവെടുപ്പ് നടത്തി

> **Lead Summary:** **ചിറ്റാരിപ്പറമ്പ് : ** കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ വട്ടോളി കോട്ടയിലെ സി. പ്രദീപൻ്റെ നേതൃത്വത്തിലുള്ള ഹൈബ്രിഡ് പച്ചക്കറി വിളവെടുപ്പ് നടത്തി. വട്ടോളിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസി. വി. ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിജരാജീവൻ അദ്ധ്യക്ഷയായി.

## Article Content

**ചിറ്റാരിപ്പറമ്പ് : ** കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, ചിറ്റാരിപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ വട്ടോളി കോട്ടയിലെ സി. പ്രദീപൻ്റെ നേതൃത്വത്തിലുള്ള ഹൈബ്രിഡ് പച്ചക്കറി വിളവെടുപ്പ് നടത്തി. വട്ടോളിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസി. വി. ബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിജരാജീവൻ അദ്ധ്യക്ഷയായി.

ഗ്രാമപഞ്ചായത്തഗം ചന്ദ്രൻ, കൂത്തുപറമ്പ് കൃഷി അസി. ഡയറക്ടർ ഷീന വിനോദ്, കൃഷി ഓഫീസർ എ സൗമ്യ , അസി. ഓഫീസർ മിനി ആച്ചിലാട്ട്, കൃഷി അസി. ലിജമോൾ വി.കെ, സി. പ്രദീപൻ എന്നിവർ സംസാരിച്ചു. ഏകദേശം 10 ഏക്കറോളം സ്ഥലത്താണ് പ്രദീപൻ കൃഷി നടത്തുന്നത്. കക്കിരി , കയപ്പ, വെള്ളരി, പൊട്ടിക്ക മത്തൻ, പയറ്, കോവ തുടങ്ങി വിവിധ തരം പച്ചക്കറികളാണ് ഉദ്പാദിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230280/hybridvegitableharvest)