---
title: "ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്: പരാതിയില്ലാതെ നടപടിയെടുക്കാൻ പറ്റില്ലെന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ "
english_title: "Hema Committee Report:  No Action Can Be Taken Without Complaint "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230371/hema-committee-report-no-action-can-be-taken-without-complaint"
published_at: "2024-08-22T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c760c758e9a_sd.jpg"
keywords: []
---

# ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട്: പരാതിയില്ലാതെ നടപടിയെടുക്കാൻ പറ്റില്ലെന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ 

> **Lead Summary:** കോ​ഴി​ക്കോ​ട്: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി .​സ​തീ​ദേ​വി. ആ​ധി​കാ​രി​ക​മാ​യ പ​രാ​തി വേ​ണം. ഇ​ര​ക​ൾ പ​രാ​തി കൊ​ടു​ക്കാ​ൻ ത​യാ​റാ​യാ​ലേ ന​ട​പ​ടി എ​ടു​ക്കാൻ ക​ഴി​യൂ​വെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു. കേ​സെ​ടു​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും.

## Article Content

കോ​ഴി​ക്കോ​ട്: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി .​സ​തീ​ദേ​വി. ആ​ധി​കാ​രി​ക​മാ​യ പ​രാ​തി വേ​ണം. ഇ​ര​ക​ൾ പ​രാ​തി കൊ​ടു​ക്കാ​ൻ ത​യാ​റാ​യാ​ലേ ന​ട​പ​ടി എ​ടു​ക്കാൻ ക​ഴി​യൂ​വെ​ന്നും സ​തീ​ദേ​വി പ​റ​ഞ്ഞു. കേ​സെ​ടു​ക്കാ​നു​ള്ള നി​യ​മ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും.

ആ​ത്മ​ധൈ​ര്യ​ത്തോ​ടെ പ​രാ​തി​പ്പെ​ടാ​ൻ ഇ​വി​ടെ നി​യ​മ​വ്യ​വ​സ്ഥ ഉ​ണ്ടെ​ന്നും സ​തീ​ദേ​വി പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ന്ന​തി​ല്‍ നി​യ​മ​ത​ട​സ​മി​ല്ലെ​ന്നാ​യി​രു​ന്നു മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ലി​ന്‍റെ പ്ര​തി​ക​ര​ണം. പ​രി​ഷ്‌​ക​രി​ച്ച നി​യ​മ​ങ്ങ​ള്‍ നി​ല​വി​ലു​ണ്ട്. പ​രാ​തി​യി​ല്ലെ​ങ്കി​ലും കേ​സെ​ടു​ക്കാ​ന്‍ നി​യ​മ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230371/hema-committee-report-no-action-can-be-taken-without-complaint)