---
title: "രാജ്യത്ത് കൊവിഡ് വ്യാപനം ; ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും"
english_title: "review meeting of states"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23040/review-meeting-of-states"
published_at: "2022-01-28T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f36ed41511d_images - 2022-01-28T094919.683.jpeg"
keywords: []
---

# രാജ്യത്ത് കൊവിഡ് വ്യാപനം ; ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും

> **Lead Summary:** രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ടവ്യയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും.

## Article Content

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ടവ്യയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനങ്ങളുടെ യോഗം ചേരും.

കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായാണ് അവലോകനയോഗം ചേരുന്നത്.

അതേസമയം, കര്‍ണാടകയിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകളില്‍ കുറവ് റിപ്പോര്‍ട്ട്‌ ചെയ്തു. കര്‍ണാടകയില്‍ 38,083 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 25,425 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 28,512 പേര്‍ക്കാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട്‌ ചെയ്തത്.

രാജ്യത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങളും ഐസൊലേഷന്‍ മാനദണ്ഡങ്ങളും ഫെബ്രുവരി 28 വരെ തുടരണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതി. രാജ്യത്തെ 407 ജില്ലകളില്‍ പ്രതിദിന കൊവിഡ് വ്യാപന നിരക്ക് 10 ശതമാനത്തില്‍ മുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിയതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തില്‍ വ്യക്തമാക്കി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23040/review-meeting-of-states)