---
title: "രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india jan 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23041/covid-19-update-india-jan-28"
published_at: "2022-01-28T09:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3708b5ea9f_images - 2022-01-28T095641.052.jpeg"
keywords: []
---

# രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 2,51,209 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 627 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,47,443 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ 21,05,611 രോഗികളാണ് ചികിത്സയിലുള്ളത്. അതേസമയം ടിപിആര്‍ കുറഞ്ഞിട്ടുണ്ട്. ഇന്നലത്തെ പോസിറ്റിവിറ്റി നിരക്ക് 15.88 ശതമാനമാണ്. കഴിഞ്ഞദിവസം ഇത് 16.1 ആയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23041/covid-19-update-india-jan-28)