---
title: "കേളകം പഞ്ചായത്തിൽ  പൊതുശ്മശാനം നിർമ്മിക്കും : കലക്ടർ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230440/kelakam"
published_at: "2024-08-23T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c817d07238e_IMG-20240823-WA0010.jpg"
keywords: []
---

# കേളകം പഞ്ചായത്തിൽ  പൊതുശ്മശാനം നിർമ്മിക്കും : കലക്ടർ

> **Lead Summary:** **കണ്ണൂർ** : കേളകം പഞ്ചായത്തിൽ പൊതുശ്മശാനം നിർമിക്കുന്നതിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയതായി കലക്ടർ. പൊതുശ്മശാനം ഇല്ലാത്തതിനാൽ ആദിവാസികൾക്ക് വീടിനു ചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടാണെന്ന് ആരോപിക്കുന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. റജിസ്റ്റർ ചെയ്ത ബൈജു നാഥ് കേസിലാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.

## Article Content

**കണ്ണൂർ** : കേളകം പഞ്ചായത്തിൽ പൊതുശ്മശാനം നിർമിക്കുന്നതിന് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതതയിലുള്ള സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തിയതായി കലക്ടർ. പൊതുശ്മശാനം ഇല്ലാത്തതിനാൽ ആദിവാസികൾക്ക് വീടിനു ചുറ്റും കുഴിമാടമൊരുക്കേണ്ട ഗതികേടാണെന്ന് ആരോപിക്കുന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. റജിസ്റ്റർ ചെയ്ത ബൈജു നാഥ് കേസിലാണ് കലക്ടർ റിപ്പോർട്ട് സമർപ്പിച്ചത്.

സ്ഥലം പഞ്ചായത്തിൽ നിന്ന് വിട്ടുകിട്ടുന്ന മുറയ്ക്ക് പൊതുശ്മ ശാനം നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കേളകം പഞ്ചായത്ത് ഭരണസമിതി തീരു മാനമെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.എം.അ ബ്ദുൾ അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230440/kelakam)