---
title: "പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഒഴിവ് വന്ന  ഡോക്ടർമാരെ ഉടൻ നിയമിക്കണം ;സണ്ണി ജോസഫ് എം.എൽ.എ"
english_title: "Peravoorhalukhospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230545/peravoorhalukhospital"
published_at: "2024-08-23T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c858e7812f1_1000020686.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രിയിൽ ഒഴിവ് വന്ന  ഡോക്ടർമാരെ ഉടൻ നിയമിക്കണം ;സണ്ണി ജോസഫ് എം.എൽ.എ

> **Lead Summary:** **പേരാവൂർ : **താലൂക്ക് ആശുപത്രിയിൽ ഒഴിവ് വന്ന അനസ്തേഷ്യ , ഇഎൻടി ഡോക്ടർമാരെ ഉടൻ നിയമിക്കണം.സണ്ണി ജോസഫ് എം.എൽ.എ പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിലവിൽ ഉണ്ടായിരുന്ന അനസ്തേഷ്യ ഡോക്ടറും, ഇഎൻടി ഡോക്ടറും, സ്ഥലം മാറിപ്പോയതിനാൽ നിലവിൽ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

## Article Content

**പേരാവൂർ : **താലൂക്ക് ആശുപത്രിയിൽ ഒഴിവ് വന്ന അനസ്തേഷ്യ , ഇഎൻടി ഡോക്ടർമാരെ ഉടൻ നിയമിക്കണം.സണ്ണി ജോസഫ് എം.എൽ.എ പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിലവിൽ ഉണ്ടായിരുന്ന അനസ്തേഷ്യ ഡോക്ടറും, ഇഎൻടി ഡോക്ടറും, സ്ഥലം മാറിപ്പോയതിനാൽ നിലവിൽ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്.

ആറളം ഫാം പുനരധിവാസ മേഖലയുടെ സമീപത്തുള്ള താലൂക്ക് ആശുപത്രിയായതിനാൽ അനസ്തേഷ്യ ഡോക്ടർ ഇല്ലാത്തത് പ്രസവം ഉൾപ്പെടെ ചികിൽസക്കെത്തുന്നവർ അൻപതിലധികം കിലോമീറ്റർ അകലെയുള്ള ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. അതിനാൽ അനസ്തേഷ്യ,  ഇഎൻടി ഡോക്ടോർമാരെ നിയമിക്കുന്നതിനുവേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ആരോഗ്യ-കുടുംബക്ഷേമം, വനിതാ-ശിശു ക്ഷേമം വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജിന് കത്ത് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230545/peravoorhalukhospital)