---
title: "ഹേമ കമ്മറ്റി റിപ്പോർട്ട് സ്വാഗതാർഹം'; പ്രതികരിച്ച് 'അമ്മ'"
english_title: "amma and hema committy report"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230598/amma-and-hema-committy-report"
published_at: "2024-08-23T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c882fb54164_amma.jpg"
keywords: []
---

# ഹേമ കമ്മറ്റി റിപ്പോർട്ട് സ്വാഗതാർഹം'; പ്രതികരിച്ച് 'അമ്മ'

> **Lead Summary:** കൊച്ചി: ഹേമക്കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അമ്മ സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ദുഖമുണ്ടെന്ന് സംഘടനാ സെക്രട്ടറി സിദ്ദിഖ്. പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണെന്നും ഒളിച്ചോടിയതല്ലെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹേമ കമ്മറ്റി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് 'അമ്മ'യെയല്ല. റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ സംഘടനയ്ക്കും സന്തോഷമേയുള്ളൂ.

## Article Content

കൊച്ചി: ഹേമക്കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അമ്മ സംഘടനയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതില്‍ ദുഖമുണ്ടെന്ന് സംഘടനാ സെക്രട്ടറി സിദ്ദിഖ്. പ്രതികരണം വൈകിയത് ഷോയുടെ തിരക്കിലായതിനാലാണെന്നും ഒളിച്ചോടിയതല്ലെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹേമ കമ്മറ്റി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് 'അമ്മ'യെയല്ല. റിപ്പോര്‍ട്ട് പുറത്ത് വന്നതില്‍ സംഘടനയ്ക്കും സന്തോഷമേയുള്ളൂ.

അമ്മ സംഘടനയിലെ അംഗങ്ങള്‍ക്ക് കൂടി ഉപകാരപ്പെടുന്ന റിപ്പോര്‍ട്ടിനെ സംഘടന എന്തിന് എതിര്‍ക്കണമെന്നും സിദ്ദിഖ് ചോദിച്ചു. തെറ്റ് ചെയ്തവര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സിദ്ധിഖ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിന് ശേഷം വൈകിയത് അമ്മഷോ റിഹേഴ്‌സല്‍ ഉണ്ടായിരുന്നതിനാലാണെമന്നും. ഒളിച്ചോട്ടമോ പിന്‍മാറിയതോ അല്ലെന്നും റിപ്പോര്‍ട്ട് സ്വാഗതാര്‍ഹമെന്ന് അമ്മ ജനറല്‍ സെക്രട്ടറി സിദ്ധിഖ് പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230598/amma-and-hema-committy-report)