---
title: "പാചക വാതക ലോറി സമരം ഒത്തു തീർപ്പായി"
english_title: "Cooking gas lorry strike settled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230601/cooking-gas-lorry-strike-settled"
published_at: "2024-08-23T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c88aac54f06_Screenshot_20240823-184133_Chrome.jpg"
keywords: []
---

# പാചക വാതക ലോറി സമരം ഒത്തു തീർപ്പായി

> **Lead Summary:** **കണ്ണൂർ** :പാചക വാതക ലോറി സമരം ഒത്തു തീർപ്പായി മംഗലാപുരത്തെ പാചക വാതക പ്ലാന്റിൽ നിന്നും പാചക വാതകം കയറ്റി വരുന്ന കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ ലോറി ഡ്രൈവർമാരുടെ സമരം ഒത്തുതീർപ്പായി.

## Article Content

**കണ്ണൂർ** :പാചക വാതക ലോറി സമരം ഒത്തു തീർപ്പായി മംഗലാപുരത്തെ പാചക വാതക പ്ലാന്റിൽ നിന്നും പാചക വാതകം കയറ്റി വരുന്ന കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ ലോറി ഡ്രൈവർമാരുടെ സമരം ഒത്തുതീർപ്പായി.

ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നിർദ്ദേശത്തെ തുടർന്ന് എ ഡി എം കെ നവീൻ ബാബുവിന്റെ ചേംബറിൽ ബന്ധപ്പെട്ട കക്ഷികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം ഒത്തു തീർന്നത്. ലോറി ട്രാൻസ്പോർട്ട് പ്രതിനിധികൾ, സി ഐ ടി യു, ബി എം എസ് ട്രേഡ് യൂണിയൻ പ്രതിനിധികൾ ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജോർജ് കെ സാമുവൽ എന്നിവർ അനുരഞ്ജന യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230601/cooking-gas-lorry-strike-settled)