---
title: "'തെങ്ങിന് തടം  മണ്ണിൻ  ജലം 'പായത്ത്  സംഘാടക സമിതി രൂപീകരിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230678/iritty"
published_at: "2024-08-24T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c934d3945de_IMG-20240824-WA0004.jpg"
keywords: []
---

# 'തെങ്ങിന് തടം  മണ്ണിൻ  ജലം 'പായത്ത്  സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:**  **ഇരിട്ടി** : ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന തെങ്ങിന് തടം മണ്ണിന് ജലം എന്ന പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്തിൽ പെരുമ്പറമ്പിൽ സംഘടകസമിതി യോഗം നടത്തി.

## Article Content

 **ഇരിട്ടി** : ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന തെങ്ങിന് തടം മണ്ണിന് ജലം എന്ന പദ്ധതിയുടെ ഭാഗമായി പായം പഞ്ചായത്തിൽ പെരുമ്പറമ്പിൽ സംഘടകസമിതി യോഗം നടത്തി.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പരിണിത ഫലങ്ങളെ പ്രതിരോധിക്കുന്ന തരഞ്ഞിൽ മണ്ണിലെ ജലാംശങ്ങൾ സംരക്ഷിക്കുന്നതിനും ഭൂഗർഭ ജലത്തിൻ്റെ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനും നാളികേര കർഷകരെ സഹായിക്കുന്നതിനും തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ ഓരോ ബ്ലോക്കിലും സന്നദ്ധരായ ഒരു പഞ്ചായത്തിലെ ഒരു വാർഡിലാണ് ആദ്യ ഘട്ടം മാതൃകയായി പദ്ധതി നടപ്പിലാക്കുന്നത്. തികച്ചും സന്നദ്ധ പ്രവർത്തനത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇരിട്ടി ബ്ലോക്കിൽ പായം പഞ്ചായത്തിലെ പെരുമ്പറമ്പിലാണ് ആദ്യ ഘട്ടത്തിൽ നടക്കുന്നത്. പെരുമ്പറമ്പ് വായനശാലയിൽ സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു.

ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. ചടങ്ങിൽ : ഷിനോജ് എം അധ്യക്ഷത വഹിച്ചു വി.കെ. സുനീഷ് , പി.എം. ദിവാകരൻ , വി.പി. ബാലകൃഷ്ണൻ ' സരിത്ത് , സിന്ധു രാജൻ , സിന്ധു ചന്ദ്രൻ, വസന്ത സന്തോഷ് എന്നിവർ സംസാരിച്ചു. കർഷകരെയും കർഷക സംഘം, കർഷകത്തൊഴിലാളി സംഘടനകളുംവിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ യുവജന പ്രവർത്തകരെയും സാംസ്കാരിക സ്ഥാപനങ്ങളെയും കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകരെയും ഉൾപ്പെടുത്തിയുള്ള വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് ചെയർമാനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230678/iritty)