---
title: "രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കണം: സംവിധായകന്‍ ഡോ.ബിജു"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230712/thiruvanaththapuram"
published_at: "2024-08-24T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9636654416_Screenshot_20240824-100609_WhatsAppBusiness.jpg"
keywords: []
---

# രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കണം: സംവിധായകന്‍ ഡോ.ബിജു

> **Lead Summary:**  **തിരുവനന്തപുരം**: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാരോപണം നിസ്സാരമായി കാണാനാവില്ലെന്ന് സംവിധായകന്‍ ഡോ.ബിജു. ചെയര്‍മാനെതിരെ കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി ആരോപണങ്ങള്‍ നിലവിലുണ്ടെന്നും തല്‍സ്ഥാനത്തു നിന്നും രഞ്ജിത്തിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

 **തിരുവനന്തപുരം**: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗികാരോപണം നിസ്സാരമായി കാണാനാവില്ലെന്ന് സംവിധായകന്‍ ഡോ.ബിജു. ചെയര്‍മാനെതിരെ കഴിഞ്ഞ മൂന്നു വര്‍ഷമായി നിരവധി ആരോപണങ്ങള്‍ നിലവിലുണ്ടെന്നും തല്‍സ്ഥാനത്തു നിന്നും രഞ്ജിത്തിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡോ.ബിജുവിന്‍റെ കുറിപ്പ് ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ നിരവധി ആരോപണങ്ങൾ കഴിഞ്ഞ മൂന്ന് വർഷമായി നിലവിലുണ്ട് .ചലച്ചിത്ര അവാർഡിൽ ചിലർക്ക് അവാർഡ് കൊടുക്കാനും ചില സിനിമകൾക്ക് അവാർഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയർമാൻ നേരിട്ട് ജൂറിഅംഗങ്ങളെ സ്വാധീനിച്ചു എന്ന ഒരു പരാതി ഉണ്ടായിരുന്നല്ലോ . സംവിധായകൻ വിനയനും രണ്ടു ജൂറി അംഗങ്ങളും ഇത് തുറന്നു പറഞ്ഞിരുന്നു .

അതേപോലെ ഐ എഫ് എഫ് കെ യിലെ സിനിമാ സെലക്ഷനുമായി ബന്ധപ്പെട്ടും സിനിമ കാണാതെ ആണ് സെലക്ഷൻ നടത്തുന്നത് എന്ന് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കി ഒട്ടേറെ സംവിധായകർ പരാതികൾ നൽകിയിരുന്നു. ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ പ്രേക്ഷകരെ നായകളോട് ഉപമിച്ചതും ഏറെ വിവാദം ആയിരുന്നു . കഴിഞ്ഞ ഫിലിം ഫെസ്റ്റിവൽ വേളയിൽ ഞാൻ ഉൾപ്പെടെ ഉള്ള ചില സിനിമാ പ്രവർത്തകരെ പൊതു മാധ്യമത്തിൽ അധിക്ഷേപകരമായ പരാമർശം നടത്തിയതും ഇതേ ചെയർമാനാണ് . ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ തന്നെ ചെയർമാനെ പുറത്താക്കണം എന്ന് പരസ്യമായി പ്രസ്താവന ഇറക്കിയതാണ് . ഈ വിഷയങ്ങളിൽ ഒക്കെ അന്വേഷിക്കും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് എന്നൊക്കെ സാംസ്കാരിക മന്ത്രി പ്രസ്താവന ഇറക്കിയതല്ലാതെ ഒരു നടപടികളും ഇന്നേവരെ ഉണ്ടായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230712/thiruvanaththapuram)