---
title: "കേളകം ടൌൺ സൗന്ദര്യവൽക്കരണ പദ്ധതി;ആസൂത്രണ സമിതി ഇന്ന് യോഗം ചേരും"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230731/kelakam"
published_at: "2024-08-24T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c973df3b8d4_Screenshot_20240824-111612_Chrome.jpg"
keywords: []
---

# കേളകം ടൌൺ സൗന്ദര്യവൽക്കരണ പദ്ധതി;ആസൂത്രണ സമിതി ഇന്ന് യോഗം ചേരും

> **Lead Summary:**  **കേളകം**:മലയോര മേഖലയുടെ സിരാ കേന്ദ്രമായ കേളകം ടൌൺ സൗന്ദര്യവൽക്കരണത്തിന് പദ്ധതികൾ നടപ്പാക്കുന്നതിനായി ഇന്ന് കേളകത്ത് പഞ്ചായത്ത് തല യോഗം ചേരുന്നു.

## Article Content

 **കേളകം**:മലയോര മേഖലയുടെ സിരാ കേന്ദ്രമായ കേളകം ടൌൺ സൗന്ദര്യവൽക്കരണത്തിന് പദ്ധതികൾ നടപ്പാക്കുന്നതിനായി ഇന്ന് കേളകത്ത് പഞ്ചായത്ത് തല യോഗം ചേരുന്നു.

കേളകം ടൌൺ ജനകീയ പങ്കാളിത്തത്തോടെ സൗന്ദര്യവൽക്കരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി യോഗം ഇന്ന് വൈകിട്ട് 4 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ ചേരുമെന്ന് കേളകം പഞ്ചായത്ത് പ്രസിഡണ്ട്സി ടി അനീഷ് അറിയിച്ചു. കേളകം, കൊട്ടിയൂർ, കണിച്ചാർ ഗ്രാമപഞ്ചായത്തുകളിൽ നിന്നായി നൂറ് കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ദിവസവും കേളകത്ത് വന്നു പോകുന്നത്. അന്തർ ജില്ലാ പാത ഉൾപ്പെടെ കടന്നുപോകുന്ന കേളകം ടൌൺ സൗന്ദര്യവൽക്കരണ ത്തിനായി വിളിച്ച യോഗത്തിൽ മേഖലയിലെ ജനപ്രതിനിധികൾ, വിവിധ വ്യാപാര സംഘടന നേതാക്കൾ, വിവിധ - രാഷ്ട്രീയ- സംഘടനാ നേതാക്കൾ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230731/kelakam)