---
title: "ഇരിക്കൂർ ഉപജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്:  താരങ്ങളെയും പരിശീലകരെയും അനുമോദിച്ചു. "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230773/iritty"
published_at: "2024-08-24T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c98abdae101_IMG-20240824-WA0032.jpg"
keywords: []
---

# ഇരിക്കൂർ ഉപജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പ്:  താരങ്ങളെയും പരിശീലകരെയും അനുമോദിച്ചു. 

> **Lead Summary:**  **ഇരിക്കൂർ**: ഉപജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ - ജൂനിയർ വിഭാഗം കിരീടം നേടിയ ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ താരങ്ങളെയും പരിശീലകരെയും അനുമോദിച്ചു. പരിമിതമായ ഗ്രൗണ്ട് സാഹചര്യങ്ങളെ മറികടന്ന് ഉപജില്ലയിൽ മിന്നും വിജയം നേടിയ ടീമിനെ പരിശീലിപ്പിച്ചത് കായിക അധ്യാപകൻ സിബി പീറ്റർ ,ടി രഞ്ജു എന്നിവരാണ്.

## Article Content

 **ഇരിക്കൂർ**: ഉപജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ - ജൂനിയർ വിഭാഗം കിരീടം നേടിയ ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഫുട്ബോൾ താരങ്ങളെയും പരിശീലകരെയും അനുമോദിച്ചു. പരിമിതമായ ഗ്രൗണ്ട് സാഹചര്യങ്ങളെ മറികടന്ന് ഉപജില്ലയിൽ മിന്നും വിജയം നേടിയ ടീമിനെ പരിശീലിപ്പിച്ചത് കായിക അധ്യാപകൻ സിബി പീറ്റർ ,ടി രഞ്ജു എന്നിവരാണ്.

അനുമോദന ചടങ്ങിന് എച്ച് എം ഇൻ ചാർജ് എ സി റുബീന, സ്റ്റാഫ് സെക്രട്ടറി കെ പി സുനിൽകുമാർ , വി. സി സീമ, എം രമേശൻ , വി.വി സുനേഷ്, ടി.വത്സലൻ കെ സൗദ, കെ മീനാകുമാരി , സി. സുൾഫിക്കർ, കെ.പി മുഹമ്മദ് അസ്ലം, യു.കെ പ്രിയേഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230773/iritty)