---
title: "ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230783/arrested"
published_at: "2024-08-24T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c98fb512f56_IMG-20240824-WA0033.jpg"
keywords: []
---

# ഏഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

> **Lead Summary:**  തമിഴ്നാട്: ഏ ഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തണ്ടലം പഞ്ചായത്ത് സ്വദേശി വേലു സ്വാമി യെയാണ് അറസ്റ്റ് ചെയ്തത്. 2020 ജൂൺ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

## Article Content

 തമിഴ്നാട്: ഏ ഴ് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും തളിപ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തണ്ടലം പഞ്ചായത്ത് സ്വദേശി വേലു സ്വാമി യെയാണ് അറസ്റ്റ് ചെയ്തത്. 2020 ജൂൺ ഏഴിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

തൃച്ചംബരത്തിന് സമീപത്തെ ഒരു ക്വാർട്ടേഴ്‌സിൽ വച്ചാണ് വേലു സ്വാമി ഏഴ് വയസുകാരനെ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയത്. അന്നുതന്നെ തളിപ്പറമ്പ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. റിമാണ്ടിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ വേലുസ്വാമി പിന്നീട് കോടതിയിൽ ഹാജരാവാതെ മുങ്ങിനടക്കുകയായിരുന്നു. ഇയാൾ തമിഴ്‌നാട്ടിലെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അവിടെ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230783/arrested)