---
title: "വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കും ; മന്ത്രി കെ രാജന്‍"
english_title: "Schoolreopeningwayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230803/schoolreopeningwayanad"
published_at: "2024-08-24T14:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c99f7f386b7_1000020844.jpg"
keywords: []
---

# വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കും ; മന്ത്രി കെ രാജന്‍

> **Lead Summary:** വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്‍. സെപ്റ്റംബര്‍ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും. ചൊവ്വാഴ്ച മുതല്‍ സ്‌കൂള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും.

## Article Content

വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജന്‍. സെപ്റ്റംബര്‍ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും. ചൊവ്വാഴ്ച മുതല്‍ സ്‌കൂള്‍ തുടങ്ങും. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും.

3 കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമര്‍പ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230803/schoolreopeningwayanad)