---
title: "രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സംവിധായകൻ മനോജ് കാന "
english_title: "Manojkanaabouthemacommitty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230820/manojkanaabouthemacommitty"
published_at: "2024-08-24T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9aa6fb2d33_1000020869.jpg"
keywords: []
---

# രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സംവിധായകൻ മനോജ് കാന 

> **Lead Summary:** **കണ്ണൂർ: **സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമി അംഗവും സംവിധായകനുമായ മനോജ് കാന. ബംഗാൾ നടിയുടെ ആരോപണം ഗൗരവം ഉള്ളതാണ്. സിനിമയുടെ പേരും വർഷവും നടി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി നടപടിയാണ് വേണ്ടത്.

## Article Content

**കണ്ണൂർ: **സംവിധായകൻ രഞ്ജിത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമി അംഗവും സംവിധായകനുമായ മനോജ് കാന. ബംഗാൾ നടിയുടെ ആരോപണം ഗൗരവം ഉള്ളതാണ്. സിനിമയുടെ പേരും വർഷവും നടി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി നടപടിയാണ് വേണ്ടത്.

ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ അമ്മയുടെ പ്രതികരണം അത്ഭുതം ഉളവാക്കുന്നു. സമാന്തര സിനിമകളിൽ അല്ല, വാണിജ്യ സിനിമകളിലാണ് ഇത്തരം പ്രവണതകൾ ഉള്ളത്. ഇനി വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230820/manojkanaabouthemacommitty)