---
title: "കോഴിക്കോട് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി"
english_title: "Girls went missing were found"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23085/girls-went-missing-were-found"
published_at: "2022-01-28T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f39c4f06f2e_girls-.1.1470429.jpg"
keywords: []
---

# കോഴിക്കോട് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെൺകുട്ടികളെയും കണ്ടെത്തി

> **Lead Summary:** കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.ഇതോടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി.

## Article Content

കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്ന് കാണാതായ നാല് പെണ്‍കുട്ടികളെ കൂടി കണ്ടെത്തി. മലപ്പുറം എടക്കരയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്.ഇതോടെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ എല്ലാ പെണ്‍കുട്ടികളെയും കണ്ടെത്തി.

നേരത്തെ, കാണാതായ ഒരു പെണ്‍കുട്ടിയെ മൈസൂരിനടുത്തെ മാണ്ഡ്യയില്‍ നിന്നും കണ്ടെത്തി. മൈസൂരില്‍ നിന്ന് കോഴിക്കോട്ടെക്ക് യാത്ര ചെയ്യുകയായിരുന്നു ഈ പെണ്‍കുട്ടി.

കാണാതായതില്‍ നാലു പേര്‍ 14 വയസുള്ളവരാണ്. ഒരാള്‍ക്ക് 17 വയസും മറ്റൊരാള്‍ക്ക് 16 വയസുമാണ് പ്രായം. അഞ്ച് പേര്‍ കോഴിക്കോട് സ്വദേശികളും ഒരാള്‍ കണ്ണൂര്‍ സ്വദേശിയുമാണ്. ചില്‍ഡ്രണ്‍സ് ഹോമില്‍ നിന്നെത്തിയ കുട്ടികള്‍ ബെംഗുളൂരുവില്‍ ഉണ്ടെന്നറിഞ്ഞ് കോഴിക്കോട് നിന്ന് തിരിച്ച ചേവായൂര്‍ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് രാത്രിയോടെ ബെംഗുളൂരുവില്‍ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23085/girls-went-missing-were-found)