---
title: "കേളകം ടൌൺ സൗന്ദര്യവൽകരണ പദ്ധതി നടപ്പാക്കാൻ ഗ്രാമപഞ്ചായത്തിൻ്റെ  നേതൃത്വത്തിൽ നടപടിക്ക് തുടക്കമായി"
english_title: "kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230869/kelakam"
published_at: "2024-08-24T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9db70f2f05_b31e4c20-4a91-4dee-b97d-1aa4837a9d06.jpg"
keywords: []
---

# കേളകം ടൌൺ സൗന്ദര്യവൽകരണ പദ്ധതി നടപ്പാക്കാൻ ഗ്രാമപഞ്ചായത്തിൻ്റെ  നേതൃത്വത്തിൽ നടപടിക്ക് തുടക്കമായി

> **Lead Summary:** ** കേളകം**:മലയോര മേഖലയുടെ സിരാ കേന്ദ്രമായ കേളകം ടൌൺ സൗന്ദര്യവൽക്കരണ പദ്ധതിക്കായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ സമിതി രൂപവൽകരിച്ചു. ചെടികൾ നട്ട് പിടിപ്പിച്ചും, ടൗൺ ശുചീകരണം നടത്തിയും ടൗണിനെ സുന്ദര കേളകമാക്കാനായി നടപടികൾ ആസൂത്രണം ചെയ്ത ' നടപ്പാക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ചെയർമാനും, പി.പി. വ്യാസ് ഷാ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവൽകരിച്ചു. ഓണത്തിന്ന് മുമ്പ് ടൗണിൽ സൗന്ദര്യവൽക്കരണ പരിപാടിക്ക് തുടക്കമിടുമെന്ന് ചെയർമാൻ അറിയിച്ചു.

## Article Content

** കേളകം**:മലയോര മേഖലയുടെ സിരാ കേന്ദ്രമായ കേളകം ടൌൺ സൗന്ദര്യവൽക്കരണ പദ്ധതിക്കായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ജനകീയ സമിതി രൂപവൽകരിച്ചു. ചെടികൾ നട്ട് പിടിപ്പിച്ചും, ടൗൺ ശുചീകരണം നടത്തിയും ടൗണിനെ സുന്ദര കേളകമാക്കാനായി നടപടികൾ ആസൂത്രണം ചെയ്ത ' നടപ്പാക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ചെയർമാനും, പി.പി. വ്യാസ് ഷാ ജനറൽ കൺവീനറുമായി സംഘാടക സമിതി രൂപവൽകരിച്ചു. ഓണത്തിന്ന് മുമ്പ് ടൗണിൽ സൗന്ദര്യവൽക്കരണ പരിപാടിക്ക് തുടക്കമിടുമെന്ന് ചെയർമാൻ അറിയിച്ചു.

ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളിൽ നടത്തിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട്സി ടി അനീഷ് അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, വ്യാപാരി സംഘടനാ നേതാക്കളായ കൊച്ചിൻ രാജൻ, രെജീഷ് ബൂൺ, സംഘടനാ നേതാക്കളായ ജോസ് ആവണംകോട്, പി.എം.രമണൻ, ടി.കെ.ബാഹുലേയൻ, പി.എം.രമണൻ, കെ.എം.അബ്ദുൽ അസീസ്, പഞ്ചായത്ത് മെമ്പർമാരായ ജോണി പാമ്പാടി, സജീവൻ പാലുമി, സുനിത രാജു, ബിജു പൊരുത്തറ, തുടങ്ങിയവർ സംസാരിച്ചു.. കേളകം, കൊട്ടിയൂർ, കണിച്ചാർ ഗ്രാമപഞ്ചായത്തുകളിൽ നിന്നായി നൂറ് കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി ദിവസവും കേളകത്ത് വന്നു പോകുന്നത്. അന്തർ ജില്ലാ പാത ഉൾപ്പെടെ കടന്നുപോകുന്ന കേളകം ടൌൺ സൗന്ദര്യവൽക്കരണ ത്തിനായി വിളിച്ച യോഗത്തിൽ മേഖലയിലെ ജനപ്രതിനിധികൾ, വിവിധ വ്യാപാര സംഘടന നേതാക്കൾ, വിവിധ - രാഷ്ട്രീയ- സംഘടനാ നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230869/kelakam)