---
title: "'നടപടി വേണം': രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ "
english_title: "Renjith "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230881/renjith"
published_at: "2024-08-24T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c9ec87029b9_Screenshot_20240824-100609_WhatsAppBusiness.jpg"
keywords: []
---

# 'നടപടി വേണം': രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ 

> **Lead Summary:** **കണ്ണൂര്‍**: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍ നടപടി ആവശ്യമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവരം അറിഞ്ഞാല്‍ അന്വേഷണം നടത്താമെന്നും ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് കരുതുന്നതെന്നും സതീദേവി പറഞ്ഞു.

## Article Content

**കണ്ണൂര്‍**: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തില്‍ നടപടി ആവശ്യമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. വിവരം അറിഞ്ഞാല്‍ അന്വേഷണം നടത്താമെന്നും ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് കരുതുന്നതെന്നും സതീദേവി പറഞ്ഞു.

ആരോപണം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. നല്ല രീതിയിലുള്ള അന്വേഷണം നടത്തി എത്ര ഉന്നതസ്ഥാനത്തുള്ള ആളായാലും നടപടി എടുക്കണം. പ്രമുഖര്‍ പലരുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യക്തിക്കെതിരെ പരാതി ഉന്നയിച്ചാല്‍ അന്വേഷണം നടത്തി നടപടി വേണം. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തേണ്ടത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. ആരോപണം തെളിയുന്ന പക്ഷം തെറ്റായ പ്രവൃത്തികള്‍ ചെയ്ത ആളുകള്‍ ഉന്നത സ്ഥാനത്ത് ഇരിക്കുന്നത് ഒരു തരത്തിലും ഉചിതമല്ലെന്നും സതീദേവി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230881/renjith)