---
title: "എനിക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്: നടി ഉർവശി "
english_title: "uravashi about hema committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230901/uravashi-about-hema-committy"
published_at: "2024-08-24T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ca0b31de12b_WhatsApp_Image_2024-08-24_at_17.04.08.jpeg"
keywords: []
---

# എനിക്കും മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്: നടി ഉർവശി 

> **Lead Summary:** കൊച്ചി: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അമ്മ സംഘടന ശക്തമായി ഇടപെടേണ്ട സമയമാണ് ഇതെന്ന് നടി ഉര്‍വശി. പലരെയും പോലെ തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകുമെന്നും ഉർവശി പറയുന്നു. വിഷയങ്ങളില്‍ തെന്നിയും ഒഴുകിയും മാറുന്ന നിലപാട് അമ്മ കൈകൊള്ളരുതെന്നും സക്റാമായി ഇതിനെതിരെ നിലപാടെടുക്കണമെന്നും താരം പറയുന്നു.

## Article Content

കൊച്ചി: ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ അമ്മ സംഘടന ശക്തമായി ഇടപെടേണ്ട സമയമാണ് ഇതെന്ന് നടി ഉര്‍വശി. പലരെയും പോലെ തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും സിനിമാ സെറ്റില്‍ നിന്ന് മോശം നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് കളവാകുമെന്നും ഉർവശി പറയുന്നു. വിഷയങ്ങളില്‍ തെന്നിയും ഒഴുകിയും മാറുന്ന നിലപാട് അമ്മ കൈകൊള്ളരുതെന്നും സക്റാമായി ഇതിനെതിരെ നിലപാടെടുക്കണമെന്നും താരം പറയുന്നു.

എനിക്ക് ചോദിക്കാനും പറയാനും അന്നും ആളുകളുണ്ടായിരുന്നു. റിപ്പീറ്റ് ചെയ്ത് ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ട്. എനിക്ക് അനുഭവമുണ്ട്. മണ്‍മറഞ്ഞുപോയവരുടെ കുടുംബത്തെ ഓര്‍ത്ത് തുറന്നുപറയുന്നില്ല. കതകിന് മുട്ടാന്‍ ഞാന്‍ ആരെയും സമ്മതിച്ചിട്ടില്ല, അങ്ങനെ ചെയ്താല്‍ ദുരനുഭവം ഉണ്ടാകുമെന്ന് അവര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് - ഉർവശി പറഞ്ഞു. എക്സിക്യുട്ടീവ് കമ്മിറ്റി ഉടന്‍ വിളിക്കണം. നിലപാട് വച്ച് നീട്ടാന്‍ പറ്റില്ല. പഠിച്ചത് മതി.

കമ്മിഷന്‍ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ ഗൗരവമായി കാണണം. എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് മിണ്ടാതിരിക്കാമെന്നല്ല. താൻ എപ്പോഴും സ്ത്രീകൾക്കൊപ്പമാണെന്നും ഉർവശി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230901/uravashi-about-hema-committy)