---
title: "കണ്ണൂർ റൂറൽ പോലിസ് മേധാവി എം ഹേമലതക്ക് യാത്രയയപ്പ് നൽകി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230915/kannur"
published_at: "2024-08-25T06:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ca8066726a1_IMG-20240825-WA0000.jpg"
keywords: []
---

# കണ്ണൂർ റൂറൽ പോലിസ് മേധാവി എം ഹേമലതക്ക് യാത്രയയപ്പ് നൽകി

> **Lead Summary:**  **കണ്ണൂർ**: ജില്ലയിൽ ആദ്യത്തെ വനിത എസ് പി ആയി ചാർജ്ജ് വഹിച്ചിരുന്ന ജില്ലാ പോലീസ് മേധാവി (കണ്ണൂർ റൂറൽ) ഹേമലത ഐ പി എസിന് ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐ എ എസ് ഉപഹാരം നൽകി.

## Article Content

 **കണ്ണൂർ**: ജില്ലയിൽ ആദ്യത്തെ വനിത എസ് പി ആയി ചാർജ്ജ് വഹിച്ചിരുന്ന ജില്ലാ പോലീസ് മേധാവി (കണ്ണൂർ റൂറൽ) ഹേമലത ഐ പി എസിന് ജില്ലാ ഭരണകൂടം യാത്രയയപ്പ് നൽകി. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഐ എ എസ് ഉപഹാരം നൽകി.

ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് വൈശാഖ് ഐഎഫ്എസ്, എ ഡി എം കെ നവീൻ ബാബു, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ കെ പത്മനാഭൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ്, ജില്ലാ സാമൂഹിക നീതി ഓഫീസർ ബിജു തുടങ്ങിയ ജില്ലയിലെ വിവിധ വകുപ്പ് മേധാവികൾ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230915/kannur)