---
title: "ബോണസ് തർക്കം പരിഹരിച്ചു"
english_title: "Bonus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230919/bonus"
published_at: "2024-08-25T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ca8ad609f03_images_(31).jpeg"
keywords: []
---

# ബോണസ് തർക്കം പരിഹരിച്ചു

> **Lead Summary:**  **കണ്ണൂർ** : ജില്ലയിലെ ബേക്കറി തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് തർക്കം ഒത്തു തീർന്നു. ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെ യോഗത്തിൽ മാസ ശമ്പളം 7000 രൂപ സീലിങ്ങ് കണക്കാക്കി അതിന്റെ 20 ശതമാനം ബോണസും, അതോടൊപ്പം 2700 രൂപ എക്‌സ്ഗ്രേഷ്യയും നൽകാൻ തീരുമാനമായി.

## Article Content

 **കണ്ണൂർ** : ജില്ലയിലെ ബേക്കറി തൊഴിലാളികളുടെ 2023-24 വർഷത്തെ ബോണസ് തർക്കം ഒത്തു തീർന്നു. ജില്ലാ ലേബർ ഓഫീസർ സി വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ തൊഴിലാളികളുടെയും തൊഴിലുടമകളുടെ യോഗത്തിൽ മാസ ശമ്പളം 7000 രൂപ സീലിങ്ങ് കണക്കാക്കി അതിന്റെ 20 ശതമാനം ബോണസും, അതോടൊപ്പം 2700 രൂപ എക്‌സ്ഗ്രേഷ്യയും നൽകാൻ തീരുമാനമായി.

യോഗത്തിൽ തൊഴിലുടമകളെ പ്രതിനിധീകരിച്ച് യു പി ഷബിൻ കുമാർ, എം.കെ രഞ്ചിത്ത്, യൂനിയനുകളെ പ്രതിനിധീകരിച്ച് കെ വി രാഘവൻ, പി കൃഷ്ണൻ, ലാലു കുന്നപ്പള്ളി, പി ഇസ്മയിൽ, കെ വി ജഗദീഷൻ, എം ഗംഗാധരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230919/bonus)