---
title: "ഓഫ് സെറ്റ് മെഷീൻ മൈൻഡർ കോഴ്സ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും "
english_title: "Offset Machine Mind Course"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/23092/offset-machine-mind-course"
published_at: "2022-01-28T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f3a00a9cc68_Screenshot_2022-01-28-13-18-11-92_7352322957d4404136654ef4adb64504.jpg"
keywords: []
---

# ഓഫ് സെറ്റ് മെഷീൻ മൈൻഡർ കോഴ്സ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും 

> **Lead Summary:** കണ്ണൂർ: പ്രസ്സ് ഉടമകളുടെ കൂട്ടായ്മയായ നോർത്ത് മലബാർ ഓഫ്സെറ്റ് പ്രിന്റേഴ്സ് കൺസോർഷ്യം കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സ്ട്രൈവ് തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി നൽകുന്ന ഓഫ് സെറ്റ് മെഷീൻ മൈൻഡർ കോഴ്സിന്റെ പുതിയ ബാച്ച് ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് സി.ഇ.ഒ. സി.ആർ നന്ദകുമാർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ: പ്രസ്സ് ഉടമകളുടെ കൂട്ടായ്മയായ നോർത്ത് മലബാർ ഓഫ്സെറ്റ് പ്രിന്റേഴ്സ് കൺസോർഷ്യം കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സ്ട്രൈവ് തൊഴിൽ പരിശീലന പരിപാടിയുടെ ഭാഗമായി നൽകുന്ന ഓഫ് സെറ്റ് മെഷീൻ മൈൻഡർ കോഴ്സിന്റെ പുതിയ ബാച്ച് ഫെബ്രുവരി ഒന്നിന് ആരംഭിക്കുമെന്ന് സി.ഇ.ഒ. സി.ആർ നന്ദകുമാർ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രണ്ടു വർഷമാണ് കോഴ്സ് കാലാവധി.  7000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. 15 മാസത്തെ ഡി ടി.പി. കോഴ്സിനും സ്‌റ്റൈപ്പന്റ് നൽകും. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് രണ്ട് കോഴ്സും സൗജന്യമായാണ് നൽകുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻ.സി.വി.ടി സർട്ടിഫിക്കറ്റാണ് ലഭിക്കുക. ബസ് പാസ് സൗകര്യവുമുണ്ട്. 

താഴെ ചൊവ്വ തങ്കേക്കുന്നാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാർ സഹായത്തോടെ എം എസ്.ഇ -സി ഡി പി സ്കീമിൽ ഉൾപ്പെടുത്തിയാണ് കോഴ്സ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾ 0497 - 2823399 നമ്പറിൽ ലഭിക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ പി എം ബാലകൃഷ്ണൻ , ഡയറക്ടർ പി എ അഗസ്റ്റിൻ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/23092/offset-machine-mind-course)