---
title: "കെ.എസ്.ഇ.ബി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് ഭാഗികമായി മുടങ്ങിയേക്കും"
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/230948/kseb"
published_at: "2024-08-25T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cab52a87ad4_download_(42).jpeg"
keywords: []
---

# കെ.എസ്.ഇ.ബി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഇന്ന് ഭാഗികമായി മുടങ്ങിയേക്കും

> **Lead Summary:**  **തിരുവനന്തപുരം**: ഡാറ്റാസെന്‍റര്‍ നവീകരണത്തിന്‍റെ ഭാഗമായി ഇന്ന് കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി മുടങ്ങിയേക്കും. രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍‍ക്കും തടസ്സം നേരിട്ടേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

 **തിരുവനന്തപുരം**: ഡാറ്റാസെന്‍റര്‍ നവീകരണത്തിന്‍റെ ഭാഗമായി ഇന്ന് കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി മുടങ്ങിയേക്കും. രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങള്‍‍ക്കും തടസ്സം നേരിട്ടേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

വൈദ്യുതി സംബന്ധമായ പരാതികള്‍ പരിഹരിക്കാനായി അതത് സെക്ഷന്‍ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കള്‍‍ക്ക് ബന്ധപ്പെടാവുന്നതാണ്. കെ.എസ്.ഇ.ബി.യുടെ മറ്റ് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകളും മേല്‍‍പ്പറഞ്ഞ സമയപരിധിയില്‍ തടസ്സപ്പെടാനിടയുണ്ടെന്നും കെ.എസ്.ഇ.ബി. അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/230948/kseb)